അടിപൊളി ടേസ്റ്റ് ഉള്ള ഗോബി മസാല റൈസ് റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ
ഗസ്റ്റ് വരുമ്പോൾ വളരെ എളുപ്പത്തിൽ റെഡി ആക്കി എടുക്കാൻ പറ്റുന്ന ഈസി മസാല റൈസ് ആണിത്. എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു സൂപ്പർ ടേസ്റ്റ് ആണ് ഇതിന്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ഇത് തയാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു മീഡിയം സൈസ് കോളിഫ്ലവർ ഇതളുകൾ ആക്കി മുറിച്ചു എടുക്കുക. അതിനു ശേഷം മഞ്ഞൾ വെള്ളത്തിൽ ഇട്ടു നന്നായി കഴുകി എടുക്കുക. ഇനി അതിലേക്ക് ഒരു സ്പൂൺ മുളക്പൊടി, അര സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ കോൺഫ്ളർ, രണ്ടു സ്പൂൺ മൈദ, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അര മണിക്കൂറിന് ശേഷം ആവശ്യത്തിന് എണ്ണ ഒഴിച്ച് നല്ലത് പോലെ വറുത്തു എടുക്കുക. ഒരു പാനിൽ രണ്ടു സ്പൂൺ ഓയിൽ ചേർത്ത് രണ്ടു മുട്ട പൊരിച്ചു എടുക്കുക.
ഇനി ഒരു പാനിൽ മൂന്നു സ്പൂൺ ഓയിൽ ചേർത്ത് ഒരു സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് അര സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, രണ്ടു പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ഒരു സ്പൂൺ ടൊമാറ്റോ സോസ്, ഒരു സ്പൂൺ സോയ സോസ് എന്നിവ ചേർത്ത് വഴറ്റുക. ഇനി അര സ്പൂൺ ഗരം മസാല, അര സ്പൂൺ മുളക്പൊടി എന്നിവ ചേർത്ത് വഴറ്റുക. പൊടികളുടെ പച്ചമണം മാറിയാൽ അതിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന മുട്ട ചേർത്ത് കൊടുക്കുക. ഇനി നന്നായി മിക്സ് ചെയ്യണം. ഇനി അതിലേക്ക് രണ്ടു കപ്പ് വേവിച്ച അരി ചേർത്ത് നന്നായി മിക്സ് ചെയ്യുക. പാകത്തിന് ഉപ്പ് ചേർക്കണം. അതിലേക്ക് വറുത്തു കോരി വച്ചിരിക്കുന്ന കോളിഫ്ലവറും, ഒരു സ്പൂൺ കുരുമുളക്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യണം. അവസാനം അൽപ്പം മല്ലിയില കൂടി തൂവി വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “ഗോബി മസാല റൈസ്” റെഡി.
