നല്ല സൂപ്പർ ടേസ്റ്റ് ഉള്ള എഗ്ഗ് ബ്രെഡ്‌ സാൻവിച് റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ

ഇനി ബ്രേക്ക് ഫാസ്റ്റ് റെഡി ആക്കി എടുക്കാൻ എന്തെളുപ്പം.. ! ഈ രീതിയിൽ ബ്രെഡ്‌ സാൻവിച് റെഡി ആക്കിയാൽ ബ്രേക്ക് ഫാസ്റ്റിനും, നാലുമണിക്കും ഇനി വേറൊന്നും വേണ്ട. എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു ഈസി സാൻവിച് ആണിത്. അപ്പോൾ വളരെ എളുപ്പത്തിൽ ഇത് എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം എട്ടു സ്ലൈസ് ബ്രെഡ്‌ നാലു അരികും കട്ട്‌ ചെയ്തു മാറ്റി വക്കണം. ഇനി മൂന്നു മുട്ട നന്നായി പുഴുങ്ങി എടുക്കണം. അതിനുശേഷം തോല് കളഞ്ഞു നന്നായി ഗ്രേറ്റ്‌ ചെയ്തു എടുക്കുക. അല്ലെങ്കിൽ ചെറുതായി അരിഞ്ഞു എടുത്താലും മതി.

ഒരു ബൗളിൽ ഗ്രേറ്റ്‌ ചെയ്ത് എടുത്ത മുട്ടയും, അര കപ്പ് നല്ല കട്ടിയുള്ള മയോണിസ്, കാൽ കപ്പ് ടൊമാറ്റോ സോസ്, രണ്ടു സ്പൂൺ റെഡ് ചില്ലി സോസ്, എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഒരു കുക്കുമ്പർ, ഒരു സവാള ഒരു തക്കാളി ഒരു കാരറ്റ് എന്നിവ നല്ല കനം കുറച്ചു അരിഞ്ഞു എടുക്കുക.

ഇനി ഒരു ബ്രെഡ്‌ എടുത്തു അതിലേക്ക് ഓരോ പീസ് കട്ട്‌ ചെയ്തു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർക്കുക. അതിനു മുകളിൽ ആയി നമ്മൾ മിക്സ്‌ ചെയ്ത് വച്ചിരിക്കുന്ന സോസ് മിക്സ്‌ ചേർത്ത് നന്നായി പരത്തുക. അതിനു മുകളിൽ ആയി മറ്റൊരു ബ്രെഡ്‌ കൂടി ചേർത്ത് നന്നായി അമർത്തുക. എല്ലാം ഇങ്ങിനെ തന്നെ സെറ്റ് ചെയ്തു എടുക്കണം.

ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേക്ക് അൽപ്പം ബട്ടർ തൂവി ഓരോ ബ്രെഡും വച്ചു നല്ലതു പോലെ ടോസ്റ്റ് ചെയ്തു എടുക്കണം. തിരിച്ചും, മറിച്ചും ഇട്ടു നന്നായി ടോസ്റ്റ് ചെയ്യുക. ലോ ഫ്‌ളൈമിൽ ചെയ്ത് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “എഗ്ഗ് ബ്രെഡ്‌ സാൻവിച്” റെഡി… !!!

Thanath Ruchi

Similar Posts