സൂപ്പർ ടേസ്റ്റിൽ വെറൈറ്റി ആയി ചീസ് ബ്രെഡ്‌ ഓംലെറ്റ് തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

ഈ രീതിയിൽ ചീസ് ബ്രെഡ്‌ ഓംലെറ്റ് തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ…? ഇല്ലെങ്കിൽ ഏതൊരു കുട്ടിക്കും എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി സ്നാക് ആണിത്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ചീസ് ബ്രെഡ്‌ ഓംലെറ്റ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ബ്രെഡ്‌ എടുത്തു അതിനു നടുവിൽ ആയി ചതുരത്തിൽ മുറിച്ചു മാറ്റുക. എല്ലാ ബ്രെഡിന്റെയും നടുവിൽ നിന്നും മുറിച്ചു മാറ്റണം.

ഇനി ഒരു ബൗൾ എടുത്തു അതിലേക്ക് നാലു മുട്ട പൊട്ടിച്ചു ഒഴിക്കുക. അതിലേക്ക് പാകത്തിന് ഉപ്പ്, അര സ്പൂൺ കുരുമുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അടുത്തതായി അതിലേക്ക് ഒരു ക്യാപ്‌സികം ചെറുതായി അരിഞ്ഞത്, ഒരു സവാള ചെറുതായി അരിഞ്ഞത്, ഒരു തക്കാളി ചെറുതായി അരിഞ്ഞത് എന്നിവ ചേർക്കുക.ഇനി നന്നായി മിക്സ്‌ ചെയ്യണം.

ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അൽപ്പം ബട്ടർ തൂവുക. ഇനി കട്ട്‌ ചെയ്തു വച്ചിരിക്കുന്ന ബ്രെഡ്‌ വച്ചു കൊടുക്കുക. അതിനു നടുവിൽ ആയി മുട്ടക്കൂട്ട് ചേർക്കുക. ഇനി ഇവിടെ ഒരു സ്ലൈസ് ചീസ് വക്കണം. അതിനു മുകളിൽ ആയി കട്ട്‌ ചെയ്തു മാറ്റിയ ബ്രെഡിന്റെ പീസ് വച്ചു നന്നായി അമർത്തുക. ഈ സമയത്തു ത൭ നല്ലതുപോലെ കുറച്ചു വക്കണം.

ഒരു സൈഡ് പാകത്തിന് ആയാൽ മറിച് ഇടണം. അതിനുശേഷം വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ ഈസി “ചീസ് ബ്രെഡ്‌ ഓംലെറ്റ്” റെഡി… !!! നല്ല ടൊമാറ്റോ സോസിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts