വളരെ എളുപ്പത്തിൽ നാടൻ അച്ചപ്പം റെഡി ആക്കി എടുക്കാം

എങ്കിൽ ഇതുപോലെ തയ്യാറാക്കിയാൽ വളരെ പെർഫെക്ട് ആയി നമുക്ക് അച്ചപ്പം വീട്ടിൽ തന്നെ റെഡി ആക്കി എടുക്കാം. അരി വളരെ നൈസ് ആയി പൊടിച്ചു എടുക്കണം. അതുപോലെ ഈ പറഞ്ഞിരിക്കുന്ന എല്ലാ സാധനങ്ങളും കൃത്യമായി എടുത്തു ബാറ്റർ റെഡി ആക്കിയാൽ വളരെ പെർഫെക്ട് ആയി അച്ചപ്പം തയ്യാറാക്കി എടുക്കാം.

ആദ്യം ഒരു കിലോ പച്ചരി വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം നാലു മണിക്കൂർ കുതിർത്തു വക്കണം. അതിനു ശേഷം നല്ലതു പോലെ വെള്ളം ഊറ്റി കളഞ്ഞു വാരാൻ വേണ്ടി മാറ്റി വക്കണം. ഇനി നല്ലതു പോലെ പൊടിച്ചു എടുക്കുക. അതിനു ശേഷം നന്നായി അരിച്ചു എടുക്കണം.

നല്ല നൈസ് ആയി പൊടിച്ച അരിപ്പൊടിയിലേക്ക് പാകത്തിന് ഉപ്പ് ചേർത്ത് മിക്സ്‌ ചെയ്യുക. ഇനി ആറു മുട്ട, ഒരു സ്പൂൺ ചെറിയ ജീരകം, രണ്ടു സ്പൂൺ എള്ള്, അഞ്ചോ, ആറോ സ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ്‌ ചെയ്യുക. ഇനി അതിലേക്ക് പാകത്തിന് വെള്ളം ചേർത്ത് നന്നായി കലക്കി എടുക്കുക. ഇഡ്ഡലി ബാറ്ററിന്റെ പാകത്തിന് വെള്ളം ചേർത്ത് കലക്കി എടുക്കുക. ഇനി രണ്ടു മണിക്കൂർ ഈ മാവ് അടച്ചു മാറ്റി വക്കണം. ഇനി അച്ചപ്പം പൊരിച്ചു എടുക്കാൻ ഉള്ള ഓയിൽ ഒരു ചട്ടിയിൽ ചേർത്ത് അടുപ്പിൽ വക്കണം. ഇനി അതിലേക്ക് അച്ചപ്പത്തിന്റെ അച്ച് ഇട്ടു വക്കണം. നല്ലത് പോലെ ചൂടായാൽ മാവിലേക്ക് മുക്കി എണ്ണയിലേക്ക് വക്കുക. നല്ലത് പോലെ കുടഞ്ഞു ഇടുക. ഇനി തിരിച്ചും മറിച്ചും ഇട്ടു നല്ലത് പോലെ വറുത്തു കോരുക. ഇപ്പോൾ നമ്മുടെ അടിപൊളി “അച്ചപ്പം” റെഡി.

Thanath Ruchi

Similar Posts