രാവിലെ തയ്യാറാക്കിയ പുട്ട് ബാക്കി വന്നോ? ഒട്ടും പേടിക്കണ്ട നാലുമണിക്ക് കഴിക്കാൻ ഒരു ഉഗ്രൻ സ്നാക് റെഡി ആക്കി എടുക്കാം
ബാക്കി വന്ന പുട്ടു കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി ഡിഷ് ആണിത്. പുട്ടും, പഴവും മിക്സ് ചെയ്തിട്ടാണ് ഇത് റെഡി ആക്കി എടുക്കുന്നത്. പുട്ടും, പഴവും കോമ്പിനേഷൻ ഇഷ്ടമുള്ളവർക്ക് എന്തായാലും ഈ ഐറ്റം ഇഷ്ടമാകാതിരിക്കില്ല. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് പുട്ട് പൊരിച്ചു എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം രണ്ടു കഷ്ണം പുട്ട് നന്നായി പൊടിക്കുക. അതിലേക്ക് മൂന്നു ചെറുപഴം ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കണം. പഴം ചെറിയ കഷണങ്ങൾ ആക്കി മുറിച്ചിട്ട് കൈ കൊണ്ട് നന്നായി മിക്സ് ചെയ്തു എടുത്താൽ മതി. ഇനി അതിലേക്ക് രണ്ടു സ്പൂൺ മൈദ, രണ്ടു സ്പൂൺ പഞ്ചസാര, അര സ്പൂൺ ഏലക്കപ്പൊടി എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം. വെള്ളം ആവശ്യമാണെങ്കിൽ അൽപ്പം ചേർക്കുക. വല്ലാതെ ലൂസ് ആയി പോകാൻ പാടില്ല.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ അവശ്യത്തിന് ഉള്ള വെളിച്ചെണ്ണ ചേർക്കുക. എണ്ണ നന്നായി ചൂടായി വന്നാൽ അതിലേക്ക് നമ്മൾ റെഡി ആക്കി വച്ചിരിക്കുന്ന മിക്സിൽ നിന്ന് ഓരോ ഉരുള ആയി എടുത്തു എണ്ണയിൽ ഇടുക. ഇനി ചൂട് നന്നായി കുറച്ചു വക്കണം. ചെറിയ ചൂടിൽ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു നല്ലതു പോലെ വറുത്തു കോരി എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി പുട്ട് പൊരിച്ചത് റെഡി…. !!!
