അടിപൊളി ടേസ്റ്റ് ഉള്ള ഒരു മീൻ കറി റെഡി ആക്കി എടുത്താലോ; ചോറിനൊപ്പം ഇനി വേറൊന്നും വേണ്ട

ഇത് വളരെ എളുപ്പത്തിൽ, നല്ല രുചിയോടെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു രീതിയാണ്. ഈ രീതിയിൽ കറി വക്കാൻ എല്ലാ മീനുകളും ഉപയോഗിക്കാം. എന്നു മാത്രമല്ല, ഈ കറിയിൽ നമ്മൾ തേങ്ങ ചേർക്കാതെ ആണ് തയ്യാറാക്കി എടുക്കുന്നത്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് മീൻ കറി റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി രണ്ടു തക്കാളി രണ്ടായി കട്ട്‌ ചെയ്തു നന്നായി വഴറ്റുക. അതിനു ശേഷം വാങ്ങി വക്കണം. ഇനി അതെ ചട്ടിയിലേക്ക് ഒരു പിടി ചെറിയ ഉള്ളി, നാലു വെളുത്തുള്ളി, രണ്ടു തണ്ട് കറിവേപ്പില, ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി വാങ്ങി വക്കണം. ഇനി ഇതെല്ലാം കൂടി ചേർത്ത് അൽപ്പം വെള്ളം ചേർത്ത് നന്നായി അരച്ചു വക്കണം.

ഇനി ഒരു ചട്ടി അടുപ്പിൽ വച്ചു രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് അര സ്പൂൺ ഉലുവ ചേർക്കുക. നന്നായി പൊട്ടിയ ശേഷം രണ്ടു തണ്ട് കറിവേപ്പില, നാലു പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം നമ്മൾ അരച്ചു വച്ചിരിക്കുന്ന കൂട്ട് ചേർത്ത് വീണ്ടും വഴറ്റുക.

നന്നായി വഴറ്റി എണ്ണ തെളിഞ്ഞു വന്നാൽ അതിലേക്ക് രണ്ടു സ്പൂൺ മുളക്പൊടി, മുക്കാൽ സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് വഴറ്റുക. ഈ സമയത്ത് ത൭ നല്ലതുപോലെ കുറച്ചു വക്കണം. പൊടികളുടെ പച്ചമണം മാറിയ ശേഷം അതിലേക്ക് ഒരു നാരങ്ങ വലുപ്പത്തിൽ പുളി കുതിർത്തു പിഴിഞ്ഞത് ചേർക്കുക. ഗ്രേവി ആവശ്യത്തിന് അനുസരിച്ചു വെള്ളം ചേർക്കണം. ഇനി പാകത്തിന് ഉപ്പ് ചേർത്ത് തിളപ്പിക്കുക.

നന്നായി തിളച്ചു വന്നാൽ അതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർക്കാം. ഇനി ചെറിയ തീയിൽ വേവിക്കുക. മീൻ വെന്തു വന്നാൽ ത൭ ഓഫ് ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി “മീൻ കറി” റെഡി… !!! ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts