ഈ രീതിയിൽ ബിസ്‌ക്കറ്റ് കേക്ക് റെഡി ആക്കി എടുക്കാൻ വളരെ എളുപ്പമാണ്

ഈ രീതിയിൽ ബിസ്‌ക്കറ്റ് കേക്ക് റെഡി ആക്കി എടുക്കാൻ വളരെ എളുപ്പമാണ്. അതുപോലെ കഴിക്കാനും സൂപ്പർ ടേസ്റ്റ് ആണ്. കുട്ടികൾക്ക് ഒരു പാട് ഇഷ്ടമാകും എന്നുള്ള കാര്യം തീർച്ച. അപ്പോൾ വളരെ എളുപ്പത്തിൽ ഒരു ബിസ്കറ്റ് കേക്ക് എങ്ങിനെ ആണ് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പാനിലേക്ക് ഒരു കപ്പ് പാൽ ചേർക്കുക. ഇനി അതിലേക്ക് കാൽ കപ്പ് പഞ്ചസാര, കാൽ കപ്പ് കൊക്കോ പൗഡർ എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി രണ്ടു സ്പൂൺ കോൺ ഫ്ലോർ അൽപ്പം വെള്ളത്തിൽ ( രണ്ടു സ്പൂൺ വെള്ളം ) കലക്കി അതിലേക്ക് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. കട്ടകൾ ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇനി ഈ പാൻ അടുപ്പിൽ വച്ചു ലോ ഫ്‌ളൈമിൽ കുറുക്കി എടുക്കുക. പാൽ നന്നായി കുറുകി വന്നാൽ അതിലേക്ക് രണ്ടു സ്പൂൺ ബട്ടർ കചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ബട്ടർ ഉരുകി വന്നാൽ ത൭ ഓഫ് ചെയ്യുക.

ഇനി നല്ലത് പോലെ ചൂടാറാൻ വേണ്ടി മാറ്റി വക്കണം. ഇനി പത്തു ഗുഡ് ഡേ ബിസ്കറ്റ് കൈ കൊണ്ട് തന്നെ ചെറുതായി പൊടിച്ചു എടുക്കുക. ( ബിസ്കറ്റ് ചൂടോടെ ചേർക്കരുത്. ) അതിനു ശേഷം ഈ കൂട്ടിലേക്ക് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഒരു ബട്ടർ തടവിയ പാത്രം എടുക്കുക. അതിലേക്ക് നമ്മുടെ മിക്സ്‌ ചേർത്ത് നന്നായി സെറ്റ് ചെയ്ത് അമർത്തി വക്കുക. ഇനി ഈ പാത്രം ഫ്രിഡ്ജിൽ വച്ചു സെറ്റ് ആവാൻ വേണ്ടി അടച്ചു വക്കണം.

ഒരു മണിക്കൂർ കഴിഞ്ഞ് പാത്രം പുറത്തേക്ക് എടുക്കുക. അതിനു ശേഷം കേക്ക് പുറത്തേക്ക് എടുത്തു അതിനു മുകളിൽ ആയി ചോക്ലേറ്റ് മേൽറ്റ് ചെയ്തത് ചേർക്കുക. അതിനു മുകളിൽ ആയി അൽപ്പം ചെറി വച്ചു അലങ്കരിക്കാം. ഇനി കട്ട്‌ ചെയ്ത് കഴിച്ചോളൂ. ഇപ്പോൾ നമ്മുടെ അടിപൊളി “ബിസ്കറ്റ് കേക്ക്” റെഡി… !!!

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →