നല്ല കിടിലൻ ടേസ്റ്റ് ഉള്ള കരിക്ക് ഷേക്ക്‌ കുടിച്ചു നോക്കിയിട്ടുണ്ടോ..? അടിപൊളി ആണ് കേട്ടോ

ഒരു കരിക്കും, ഒരു പാക്കറ്റ് പാലും ഉണ്ടെങ്കിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി ഷേക്ക്‌ ആണിത്. ബേക്കറിയിൽ നിന്ന് വലിയ വില കൊടുത്തു വാങ്ങുന്ന ഷേക്കിനേക്കാൾ അടിപൊളിയാണ് നമ്മൾ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുമ്പോൾ. കുട്ടികൾക്കു കൊടുക്കാൻ ആണെങ്കിൽ പാൽ ആദ്യം നന്നായി തിളപ്പിച്ച ശേഷം നന്നായി ചൂടാറ്റുക. അതിനു ശേഷം പാൽ ഫ്രിഡ്ജിൽ വച്ചു കട്ടയാക്കി എടുക്കുക. പാൽ നല്ല കട്ടയായാൽ മാത്രമാണ് ഷേക്ക്‌ തയ്യാറാക്കി എടുക്കുമ്പോൾ ടേസ്റ്റ് ഉണ്ടാകുകയുള്ളൂ. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് കരിക്ക് ഷേക്ക്‌ വീട്ടിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു പാക്കറ്റ് പാലും, ഒരു കരിക്കിന്റെ കാമ്പും, മൂന്നു സ്പൂൺ പഞ്ചസാരയും, നാലു ഈന്തപ്പഴം കുരു കളഞ്ഞതും, അഞ്ചോ, ആറോ അണ്ടിപ്പരിപ്പ് ചൂടുവെള്ളത്തിൽ ഇട്ടു കുതിർത്തതും ചേർത്ത് നന്നായി അരക്കുക. പക്ഷെ ചെറിയ പാൽ കട്ടകൾ ഉണ്ടായിരിക്കണം. അത് ചെറുതായി കടിക്കുമ്പോൾ ആണ് ടേസ്റ്റ്. അരച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ സെർവ്വ് ചെയ്യുക. ഏലക്കയുടെ ടേസ്റ്റ് ഇഷ്ടമാണ് എങ്കിൽ കാൽ സ്പൂൺ ഏലക്കപ്പൊടി കൂടി അരക്കുമ്പോൾ ചേർത്ത് കൊടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി “കരിക്ക് ഷേക്ക്‌” റെഡി… !!!

Thanath Ruchi

Similar Posts