അടിപൊളി ടേസ്റ്റ് ഉള്ള ഷാർജ ഷേക്ക്‌ വളരെ എളുപ്പത്തിൽ തയ്യാറാക്കി നോക്കിയാലോ

നല്ലത് പോലെ തണുത്തു കട്ടയാക്കിയ അര ലിറ്റർ പാൽ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ഷാർജ ഷേക്ക്‌ തയ്യാറാക്കി എടുക്കാവുന്നതേ ഉള്ളൂ.. കുട്ടികൾക്ക് കൊടുക്കാനാണെങ്കിൽ പാൽ ആദ്യം നല്ലത് പോലെ തിളപ്പിച്ച്‌ ചൂടാറിയ ശേഷം ഫ്രീസറിൽ വച്ചു കട്ടയാക്കി എടുത്താലും മതി. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ഷാർജ ഷേക്ക്‌ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് അര ലിറ്റർ കട്ടയാക്കിയ പാൽ ചേർക്കുക. ഇനി നാലു സ്പൂൺ പഞ്ചസാരയും, രണ്ടു ചെറു പഴവും, അൽപ്പം അണ്ടിപ്പരിപ് ക്രഷ് ചെയ്തതും, മൂന്നു സ്പൂൺ ഹോർലിക്സ് അല്ലെങ്കിൽ ബൂസ്റ്റ്‌ എന്നിവ ചേർത്ത് നന്നായി ബ്ലൻഡ് ചെയ്യുക. ( മധുരത്തിന്റെ അളവ് ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ചു ക്രമീകരിക്കുക. ) അരക്കുമ്പോൾ നല്ലത് പോലെ അരച്ചു എടുക്കരുത്. ചെറിയ പാൽ കട്ടകൾ ഉണ്ടായിരിക്കണം.

അതുപോലെ അണ്ടിപ്പരിപ്പ് ചെറുതായി കടിക്കാൻ കിട്ടണം. ഇപ്പോൾ നമ്മുടെ അടിപൊളി ഷാർജ ഷേക്ക്‌ റെഡി… !! ഇനി ചില്ലു ഗ്ലാസിൽ ഒഴിച്ച് ഒരു സ്കൂപ് ഐസ്ക്രീം മുകളിൽ വച്ചു അപ്പോൾ തന്നെ കുടിച്ചു നോക്കൂ. അടിപൊളി ആയിരിക്കും…

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →