റവ ഉണ്ടെങ്കിൽ അടിപൊളിയായി തയ്യാറാക്കി എടുക്കാൻ പറ്റുന്ന സ്വീറ്റ് ബോൾസ്
മധുര പ്രേമികൾക്ക് എന്തായാലും ഇഷ്ടമാകുന്ന അടിപൊളി സ്നാക്. അപ്പോൾ ഇത് വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർക്കുക. അതിലേക്ക് ഒരു കപ്പ് റവ ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി അഞ്ചു മിനിറ്റ് നേരം നന്നായി വറുത്തു എടുക്കുക. ഇനി അതിലേക്ക് ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുക്കണം. ഇനി ഒന്നര കപ്പ് പാൽ ചേർത്ത് നന്നായി വറ്റിച്ചു എടുക്കണം. ചെറിയ ചൂടിൽ വേണം ഇതെല്ലാം ചെയ്തു എടുക്കാൻ. ഇനി ഗ്യാസ് ഓഫ് ചെയ്യുക. റവ ചെറുതായി ചൂടാറി കിട്ടിയാൽ അതിലേക്ക് കാൽ കപ്പ് പാൽപ്പൊടി, കാൽ സ്പൂൺ ബേക്കിംഗ് സോഡാ, എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. നന്നായി കുഴച്ചു മയം വരുത്തി എടുക്കണം.
ഇനി നമുക്ക് പഞ്ചസാര പാനി റെഡി ആക്കി എടുക്കണം. ഒരു പാത്രത്തിൽ രണ്ടു കപ്പ് പഞ്ചസാരയും, ഒരു കപ്പ് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോൾ കാൽ സ്പൂൺ ഏലക്കപ്പൊടി, രണ്ടു സ്പൂൺ നാരങ്ങ നീര് എന്നിവ ചേർത്ത് ഗ്യാസ് ഓഫ് ചെയ്യുക. ഇനി നമുക്ക് ഇതിലേക്ക് ആവശ്യമായ ഒരു ഫില്ലിംഗ് റെഡി ആക്കണം. അൽപ്പം ഈന്തപ്പഴം ചൂടു വെള്ളത്തിൽ കുതിർത്തു അരക്കുക. അതിലേക്ക് കുറച്ചു നട്സ് പൊടി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു വക്കണം. ഇനി നമ്മൾ കുഴച്ചു വച്ചിരിക്കുന്ന റവ മിക്സിൽ നിന്നും അൽപ്പം എടുത്തു കയ്യിൽ വച്ചു തന്നെ പരത്തി അതിലേക്ക് ഒരു ഉരുള ഫില്ലിംഗ് വച്ചു നന്നായി ഉരുട്ടി എടുക്കുക. എല്ലാം ഇങ്ങിനെ റെഡി ആക്കി വക്കണം. ഈ ഉരുളകൾ നമുക്ക് എണ്ണയിൽ ഇട്ടു നന്നായി വറുത്തു കോരണം. ചെറിയ ചൂടിൽ വറുത്തു കോരുക. ഇനി ഇത് ചൂടോടെ പഞ്ചസാര പാനിയിലേക്ക് ഇട്ടു വക്കണം. രണ്ടു മണിക്കൂർ ഇങ്ങിനെ തന്നെ ഇട്ടു വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “റവ ബോൾസ്” റെഡി…. !!
