മൈദ ഉണ്ടോ… എങ്കിൽ ഒരു അടിപൊളി ഷുഗർ ബിസ്‌ക്കറ് തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ
പൂരപറമ്പുകളിലും, ബേക്കറികളിലും കിട്ടുന്ന അടിപൊളി സ്നാക് ആണിത്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ, ഒരു സ്പൂൺ നെയ്യ്, അര സ്പൂൺ ഏലക്കപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി കൈ കൊണ്ട് മിക്സ് ചെയ്യുക. ഇനി അതിലേക്ക് അൽപ്പം വെള്ളം ചേർത്ത് നന്നായി കുഴച്ചു എടുക്കുക. ചപ്പാത്തിക്ക് കുഴക്കുന്നതിനേക്കാൾ വെള്ളം കുറച്ചു കുഴച്ചു എടുക്കുക. ഇനി അത് രണ്ടു ഭാഗം ആക്കി എടുക്കണം. ഒരു ഭാഗം എടുത്തു നന്നായി പരത്തി എടുക്കണം. കുറച്ചു കട്ടിയിൽ വേണം പരത്തി എടുക്കാൻ. ഇനി ചെറിയ കഷണങ്ങൾ ആക്കി കട്ട് ചെയ്തു എടുക്കുക. മറ്റേ ഭാഗവും ഇതുപോലെ തന്നെ ചെയ്തു എടുക്കുക.
ഇനി ഒരു കടായി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഓയിൽ ചേർക്കുക. ഇനി ഈ കഷണങ്ങൾ നന്നായി വറുത്തു കോരണം. ഇനി നമുക്ക് ഷുഗർ സിറപ്പ് റെഡി ആക്കി എടുക്കണം. അതിനു വേണ്ടി ഒരു പാത്രത്തിൽ ഒരു കപ്പ് പഞ്ചസാരയും, കാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. ഇനി ഒരു നൂൽ പരുവം ആയി വന്നാൽ അതിലേക്ക് അര മുറി നാരങ്ങ നീര്, ഒരു സ്പൂൺ മൈദ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി നമ്മൾ വറുത്തു വച്ചിരിക്കുന്ന ബിസ്‌ക്കറ്റ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ബിസ്ക്കറ്റിന്റെ എല്ലാ ഭാഗത്തും പഞ്ചസാര നല്ലതുപോലെ പൊതിഞ്ഞു കിട്ടണം. ഇനി ഗ്യാസ് ഓഫ് ചെയ്യാം. ഇനി ചൂടാറിയ ശേഷം അടപ്പുള്ള ഒരു പാത്രത്തിൽ ഇട്ടു സൂക്ഷിച്ചു വക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “ഷുഗർ ബിസ്കറ്റ്” റെഡി… !!!
