നല്ല നാടൻ രുചിയിൽ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കി എടുക്കാം വളരെ വ്യത്യസ്തമായ രീതിയിൽ

ചെമ്മീൻ എന്നും ഒരേ രീതിയിൽ തയ്യാറാക്കി മടുത്തോ.. എങ്കിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി ഡിഷ്‌ ആണിത്. ഇത് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി റോസ്റ്റ് ആണ്. അപ്പോൾ എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം അര കിലോ ചെമ്മീൻ നല്ലത് പോലെ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി എടുക്കുക. അതിനു ശേഷം നല്ലത് പോലെ കഴുകി എടുക്കണം. ഇനി ഒരു പാത്രത്തിലേക്ക് ഒരു പിടി ചെറിയ ഉള്ളി അരിഞ്ഞത്, നാലു പച്ചമുളക്, രണ്ടു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഒരു സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, രണ്ടു തണ്ട് കറിവേപ്പില, അര സ്പൂൺ കുരുമുളക്പൊടി, ഒരു നുള്ള് ഉലുവപ്പൊടി, അര സ്പൂൺ പെരുംജീരകം പൊടി, രണ്ടു സ്പൂൺ വെളിച്ചെണ്ണ, പാകത്തിന് ഉപ്പ്, അര ഗ്ലാസ് വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വക്കണം. കൈ കൊണ്ട് തന്നെ നല്ലത് പോലെ കുഴച്ചു വക്കണം. അൽപ്പം ലൂസ് ബാറ്റർ ആണ് റെഡി ആക്കി എടുക്കേണ്ടത്.

ഈ മിക്സിലേക്ക് നമ്മൾ കഴുകി വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് നല്ലത് പോലെ മിക്സ്‌ ചെയ്യുക. ഒരു മണിക്കൂർ അങ്ങിനെ അടച്ചു ഫ്രിഡ്ജിൽ വക്കണം. ചെമ്മീനിലേക്ക് മസാല നല്ലത് പോലെ പിടിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ചേർക്കുക. വെളിച്ചെണ്ണ നന്നായി ചൂടായാൽ ചെമ്മീൻ ഓരോന്നായി ചേർത്ത് നന്നായി ഫ്രൈ ചെയ്യണം. ചെമ്മീൻ നല്ലതുപോലെ ഫ്രൈ ആയി വന്നാൽ അതിലേക്ക് ബാക്കിയുള്ള മസാല ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ചെറിയ ചൂടിൽ വെള്ളം വറ്റി വരുന്നത് വരെ കാത്തിരിക്കുക. ഇടക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. വെള്ളം വറ്റി വന്നാൽ ഒരു പിടി തേങ്ങാക്കൊത്തും, കറിവേപ്പിലയും കൂടി വെളിച്ചെണ്ണയിൽ വറുത്തു കോരി അതിലേക്ക് ചേർക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി “ചെമ്മീൻ റോസ്റ്റ്” റെഡി… !!!

Thanath Ruchi

Similar Posts