അടിപൊളി ടേസ്റ്റിൽ വളരെ ഈസി ആയി ചക്കപ്പഴം കിണ്ണത്തപ്പം തയ്യാറാക്കി എടുക്കാം

പഴുത്ത ചക്കയുടെ കാലമായാൽ പിന്നെ ഇഷ്ടം പോലെ നമുക്ക് ചക്ക കിട്ടും. എന്നും ഒരേപോലെ കഴിച്ചാൽ പെട്ടെന്ന് മടുക്കുകയും ചെയ്യും. അപ്പോൾ വളരെ എളുപ്പത്തിൽ ഇതുപോലെ ചക്ക കിണ്ണത്തപ്പം തയ്യാറാക്കി എടുത്താൽ ടേസ്റ്റിൽ കഴിക്കുകയും ആവാം. ആർക്കും മടുക്കുകയും ഇല്ല. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് കിണ്ണത്തപ്പം റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം അര കപ്പ് നല്ലതുപോലെ പഴുത്ത ചക്കച്ചുള എടുത്തു നല്ലതു അരച്ചു എടുക്കണം. അരക്കുമ്പോൾ ഏഴ് സ്പൂൺ പഞ്ചസാര, ഒന്നര കപ്പ് നല്ല കട്ടി തേങ്ങാപാൽ എന്നിവ ചേർത്ത് അരച്ചു എടുക്കുക. ഇനി അതിലേക്ക് അര കപ്പ് നല്ല നൈസ് അരിപൊടി കൂടി ചേർത്ത് നന്നായി അരച്ചു എടുക്കുക. ഇനി ഈ കൂട്ട് ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് നന്നായി കൈ കൊണ്ട് മിക്സ്‌ ചെയ്തു എടുക്കണം. നമ്മുടെ മാവ് ഒരു പാട് കട്ടിയിൽ ആകാനും പാടില്ല, ഒരുപാട് ലൂസ് ആകാനും പാടില്ല. ഏലക്കപ്പൊടി ഇഷ്ടമുണ്ടെങ്കിൽ ഒരു നുള്ള് ചേർത്ത് കൊടുക്കാം. അര മണിക്കൂർ അടച്ചു വക്കണം.

ഇനി ഒരു കിണ്ണത്തിൽ അൽപ്പം നെയ്യോ, വെളിച്ചെണ്ണയോ നല്ലത് പോലെ തടവുക. അതിലേക്ക് കിണ്ണത്തിന്റെ പകുതി വരെ ബാറ്റർ ഒഴിക്കുക. ഇനി നമുക്ക് ഇതു ആവിയിൽ വേവിച്ചു എടുക്കണം. ഒരു ഇഡ്ഡലി പാത്രത്തിൽ രണ്ടു ഗ്ലാസ്‌ വെള്ളം തിളപ്പിച്ച്‌ അതിൽ തട്ട് വച്ചു നമ്മുടെ കിണ്ണം വച്ചു കൊടുത്ത് ആവിയിൽ വേവിച്ചു എടുക്കുക. ഇരുപത് മിനിറ്റ് ആവിയിൽ വേവിച്ചു എടുക്കേണ്ടി വരും. ഇപ്പോൾ നമ്മുടെ അടിപൊളി “ചക്കപ്പഴം കിണ്ണത്തപ്പം” റെഡി.!

Thanath Ruchi

Similar Posts