ക്രിസ്പിയും, ടേസ്റ്റിയും ആയ ഉഗ്രൻ സ്നാക്ക് കോളിഫ്ലവർ ബജ്ജി തയ്യാറാക്കിയെടുക്കാം

കോളിഫ്ലവർ ബജ്ജി വളരെ പെട്ടെന്ന് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി സ്നാക് ആണ്. അതുമാത്രമല്ല ഉഗ്രൻ ടേസ്റ്റ് ആണ് ഇതിന്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് കോളിഫ്ലവർ ബജ്ജി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു ഇടത്തരം വലുപ്പത്തിൽ ഉള്ള കോളിഫ്ലവർ എടുക്കുക. ഇനി ചെറിയ ചെറിയ പൂക്കൾ ആയി അടർത്തി എടുക്കണം. അതിനു ശേഷം വൃത്തിയായി കഴുകി എടുക്കണം. ഇനി രണ്ടു കപ്പ് വെള്ളം തിളപ്പിക്കുക. അതിലേക്ക് അര സ്പൂൺ മഞ്ഞൾപൊടി കൂടി ചേർത്ത് കൊടുക്കുക. ഇനി കോളിഫ്ലവർ ഇട്ടു രണ്ടു മിനിറ്റ് തിളപ്പിക്കുക. അതിനു ശേഷം ഗ്യാസ് ഓഫ് ചെയ്യണം. വെള്ളം നന്നായി ഊറ്റി കളയണം.

ഇനി അതിലേക്ക് ഒരു സ്പൂൺ കാശ്മീരി മുളക്പൊടി, ഒരു സ്പൂൺ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, പാകത്തിന് ഉപ്പ്, അര സ്പൂൺ ചിക്കൻ മസാല, ഒരു മുട്ട എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി രണ്ടു സ്പൂൺ കോൺ ഫ്ലോർ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അതിനു ശേഷം കുറേശ്ശേ ആയി കടലമാവ് അല്ലെങ്കിൽ മൈദ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. ഇനി അര മണിക്കൂർ ഈ കൂട്ട് മാറ്റി വക്കണം. ഇനി ഒരു കടായി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് പാകത്തിന് ഓയിൽ ചേർക്കുക. ഇനി ഓരോ പൂക്കൾ ആയി ഇട്ടു കൊടുത്ത് തിരിച്ചും മറിച്ചും ഇട്ടു വറുത്തു കോരുക. പൂക്കൾ ഇട്ട ശേഷം ചൂട് നന്നായി കുറച്ചു വക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി ക്രിസ്പി ആയ “കോളിഫ്ലവർ ബജ്ജി” റെഡി… !!!

Thanath Ruchi

Similar Posts