ഗസ്റ്റ് വരുമ്പോൾ അവർക്കായി ചെമ്പരത്തി കൊണ്ട് ഒരു വെറൈറ്റി ജ്യൂസ്‌ റെഡി ആക്കിയാലോ

എല്ലാവരുടെയും വീട്ടിൽ ചെമ്പരത്തി ഉണ്ടാകും. ഇനി ആരും ചെമ്പരത്തി പൂ വെറുതെ കളയേണ്ട. അടിപൊളി ടേസ്റ്റിൽ നമുക്ക് ജ്യൂസ്‌ റെഡി ആക്കി എടുക്കാം. ( അഞ്ചു ഇതളുകൾ ഉള്ള ചെമ്പരത്തിയാണ് വേണ്ടത്. ) അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ജ്യൂസ്‌ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം പത്തു ചെമ്പരത്തിപൂ എടുത്തു അതിന്റെ ഇതളുകൾ മാത്രം എടുക്കുക. ബാക്കി എല്ലാം മാറ്റി കളയണം. ഇനി നന്നായി കഴുകി എടുക്കണം. ഒരു പാത്രം അടുപ്പിൽ വച്ചു രണ്ടു ഗ്ലാസ്‌ വെള്ളം നന്നായി തിളപ്പിക്കുക. തിളച്ചു വന്നാൽ ഗ്യാസ് ഓഫ് ചെയ്യണം. അതിലേക്ക് നമ്മൾ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്പരത്തി ഇതളുകൾ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അഞ്ചു മിനിറ്റ് അടച്ചു വക്കണം. അഞ്ചു മിനിറ്റിനു ശേഷം അതിലെ ഇതളുകൾ എടുത്തു മാറ്റണം. ഇപ്പോൾ തന്നെ വെള്ളത്തിനു നല്ല ചുവപ്പ് നിറം ആയിട്ടുണ്ടാകും. ഇനി അതിലേക്ക് ഒരു നാരങ്ങയുടെ നീര്, രണ്ടു സ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി നല്ലതു പോലെ തണുപ്പിച്ചു ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “ചെമ്പരത്തി ജ്യൂസ്‌” റെഡി… !!

Thanath Ruchi

Similar Posts