അടിപൊളി ടേസ്റ്റിൽ നല്ല ക്രിസ്പി ആയ ഗോതമ്പുണ്ട തയ്യാറാക്കി എടുത്താലോ

ഗോതമ്പു കൊണ്ട് പല രീതിയിൽ ഉണ്ട തയ്യാറാക്കി എടുക്കാം. ഈ രീതിയിൽ ഗോതമ്പു പൊടിയും, റവയും, മുട്ടയും മിക്സ്‌ ചെയ്തു ഉണ്ട റെഡി ആക്കി എടുക്കുമ്പോൾ പുറമെ നല്ല ക്രിസ്പിയും, ഉള്ളിൽ നല്ല സോഫ്റ്റും ആയി നല്ല അടിപൊളിയായി ഗോതമ്പുണ്ട നമുക്ക് കിട്ടും. അപ്പോൾ നമുക്ക് വളരെ എളുപ്പത്തിൽ ഗോതമ്പുണ്ട എങ്ങിനെ ആണ് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒന്നെകാൽ കപ്പ് ഗോതമ്പു പൊടി ഒരു ബൗളിലേക്ക് ചേർക്കുക. ഇനി കാൽ കപ്പ് പഞ്ചസാര, കാൽ കപ്പ് റവ, അര സ്പൂൺ ഏലക്കപ്പൊടി, ഒരു മുട്ട, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അതിലേക്ക് കുറേശ്ശേ വെള്ളം ചേർത്ത് നന്നായി കുഴച്ചു എടുക്കണം. വെള്ളം കൂടി പോകാൻ പാടില്ല. നമ്മൾ ചപ്പാത്തിക്ക് കുഴച്ചു എടുക്കുന്നത് പോലെ കുഴച്ചു എടുത്താൽ മതി. ഇനി ഈ മാവ് അൽപ്പം നേരം അടച്ചു വക്കണം. ഇനി മാവ് ഒന്നുകൂടി കുഴച്ചു നല്ല പരുവം ആക്കി എടുക്കുക. ഇനി അതിൽ നിന്നും ചെറിയ ചെറിയ ബോൾസ് റെഡി ആക്കി വക്കണം.

ഇനി നമുക്ക് ഈ ബോൾസ് വറുത്തു കോരണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ചേർക്കുക. എണ്ണ നല്ലതുപോലെ ചൂടായി വന്നാൽ അതിലേക്ക് ഉണ്ടകൾ ഇട്ടു കൊടുത്ത് തിരിച്ചും മറിച്ചും ഇട്ടു വറുത്തു കോരുക. ഉണ്ടകൾ ചേർത്ത ശേഷം ചൂട് നല്ലതുപോലെ കുറച്ചു വക്കണം. നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “ഗോതമ്പുണ്ട” റെഡി… !!!

Thanath Ruchi

Similar Posts