വളരെ എളുപ്പത്തിൽ കിടിലം രുചിയിൽ ബ്രെഡ്‌ കാജാ തയ്യാറാക്കാം

ബ്രെഡ്‌ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി ഐറ്റം ആണിത്. ഒരു സ്വീറ്റ് ഡിഷ്‌ ആയതു കൊണ്ട് കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകും. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ബ്രെഡ്‌ കാജാ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ആറു ബ്രെഡ്‌ എടുത്തു നാലു സൈഡും കട്ട്‌ ചെയ്തു മാറ്റുക. അതിനു ശേഷം കോണായി കട്ട്‌ ചെയ്തു വക്കണം. അല്ലെങ്കിൽ ചതുരത്തിൽ കട്ട്‌ ചെയ്തു എടുത്താലും മതി. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർക്കുക. ഇനി ഓരോ ബ്രെഡ്‌ പീസുകൾ ആയി വറുത്തു കോരുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ വറുത്തു കോരണം. ( ബ്രെഡ്‌ വറുത്തു എടുക്കുന്ന സമയത്തു ചൂട് നന്നായി കുറച്ചു വക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ) തിരിച്ചും മറിച്ചും ഇട്ടു വറുത്തു കോരണം.

ഇനി നമുക്ക് ഷുഗർ സിറപ് റെഡി ആക്കി എടുക്കണം. ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അര കപ്പ് വെള്ളം ചേർക്കുക. ഇനി അര കപ്പ് പഞ്ചസാരയും, നാലു ഏലക്ക ചതച്ചതും ചേർക്കുക. ( അര സ്പൂൺ ഏലക്കപ്പൊടി ചേർത്താലും മതി. ) ഇനി നന്നായി തിളപ്പിക്കുക. നന്നായി മൂന്നു മിനിറ്റ് തിളച്ചാൽ ഗ്യാസ് ഓഫ് ചെയ്യണം. ഷുഗർ സിറപ് ചൂടാറിയ ശേഷം ഓരോ ബ്രെഡും എടുത്തു അതിൽ നന്നായി മുക്കി എടുക്കുക. ഇനി മാറ്റി വക്കണം. രണ്ടു സൈഡും ഒരേപോലെ മുക്കി എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി “ബ്രെഡ്‌ കാജാ” റെഡി…!!!!

Thanath Ruchi

Similar Posts