അടിപൊളി ടേസ്റ്റി ആയ ഗാർലിക് ബ്രെഡ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം
ബ്രെഡ് കൊണ്ട് ഒരുപാട് സിമ്പിൾ ഐറ്റംസ് നമുക്ക് തയ്യാറാക്കി എടുക്കാം. വളരെ ഈസി ആയതും അതുപോലെ തയ്യാറാക്കി എടുക്കാൻ അധികം സമയം വേണ്ടാത്ത ഒരു ഐറ്റം ആണിത്. രാവിലെ നേരം ഇല്ലെങ്കിൽ തയ്യാറാക്കി എടുത്തു കഴിക്കാൻ ബ്രെഡ് ഒരു ബെസ്റ്റ് ഓപ്ഷൻ ആണ്. അപ്പോൾ നമുക്ക് വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ഗാർലിക് ബ്രെഡ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം എട്ടു പീസ് ബ്രെഡ് എടുത്തു അതിന്റെ കട്ടിയുള്ള രണ്ടു സൈഡ് മുറിച്ചു കളയുക. ഇനി നീളത്തിൽ മൂന്നായി കട്ട് ചെയ്തു വക്കണം. ഇനി നമുക്ക് ഒരു മിക്സ് റെഡി ആക്കി എടുക്കണം. ആദ്യം ഒരു ബൗളിലേക്ക് നാലു സ്പൂൺ ബട്ടർ, രണ്ടു സ്പൂൺ പഞ്ചസാര, രണ്ടു സ്പൂൺ വെളുത്തുള്ളി തീരെ ചെറുതായി അരിഞ്ഞത്, അര സ്പൂൺ പാർസലി പൗഡർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇനി ഓരോ ബ്രെഡ് പീസും എടുത്ത് അതിലേക്ക് ഈ മിക്സ് നന്നായി പുരട്ടുക. ബ്രെഡ് പീസ് ആക്കാതെ മുഴുവനോടെ തന്നെ ഈ മിക്സ് പുരട്ടി എടുത്തും നമുക്ക് ടോസ്റ്റ് ചെയ്തു എടുക്കാം.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഓരോ ബ്രെഡും നിരത്തി വക്കണം. ബട്ടർ മിക്സ് മുകളിലേക്ക് വരുന്ന രീതിയിൽ നിരത്തുക. ലോ ഫ്‌ളൈമിൽ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു സൈഡ് മൊരിഞ്ഞു വന്നാൽ തിരിച്ചും ഇട്ടു കൊടുക്കുക. രണ്ടു സൈഡും പാകത്തിന് മൊരിഞ്ഞാൽ വാങ്ങി വക്കണം. ബട്ടറും, വെളുത്തുള്ളിയും കൂടി ഉള്ള അടിപൊളി ടേസ്റ്റ് ആണ് ഇതിന്. എല്ലാവർക്കും ഇഷ്ടമാകും. അപ്പോൾ നമ്മുടെ അടിപൊളി “ഗാർലിക് ബ്രെഡ്” റെഡി… !!
