വേർമിസെല്ലി ബൈറ്റ്സ് അടിപൊളി ടേസ്റ്റിൽ സേമിയ കൊണ്ടൊരു സ്നാക് തയ്യാറാക്കാം

സേമിയ ഉണ്ടെങ്കിൽ നല്ല സൂപ്പർ ടേസ്റ്റിൽ നമുക്കൊരു സ്നാക് തയ്യാറാക്കി എടുക്കാം. വളരെ എളുപ്പത്തിൽ നമുക്ക് ഈ സ്നാക് റെഡി ആക്കി എടുക്കാം. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് വേർമിസെല്ലി ബൈറ്റ്സ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പിടി അണ്ടിപരിപ്പും, ബദാമും മിക്സിയിൽ ഇട്ടു നന്നായി പൊടിച്ചു എടുക്കുക. ഇനി നൂറ്റി അമ്പത് ഗ്രാം കനം കുറഞ്ഞ സേമിയ ചെറിയ കഷണങ്ങൾ ആക്കി പൊടിച്ചു വക്കണം.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർക്കുക. ഇനി സേമിയ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. നല്ല ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക.

ഇനി അതിലേക്ക് നമ്മൾ പൊടിച്ചു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, ബദാം മിക്സ്‌ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അതിലേക്ക് അര കപ്പ് മിൽക്ക് മെയ്ഡ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. രണ്ടു മിനിറ്റ് ഇളക്കി കൊടുത്ത് വേഗം തന്നെ ഓഫ് ചെയ്യുക. കൂടുതൽ നേരം ഇളക്കി കൊണ്ടിരിക്കരുത്. ഇനി ഈ മിക്സ്‌ ഒരു ബൗളിലേക്ക് മാറ്റുക. ചെറുതായി ചൂടാറിയ ശേഷം ഇഷ്ടമുള്ള ഷേപ്പിൽ തയ്യാറാക്കി എടുക്കാം. ചെറിയ മൂടി കുപ്പിയുടെ അടപ്പ് ഉണ്ടെങ്കിൽ അതിലേക്ക് ആക്കി റോൾ ഷേപ്പിൽ തയ്യാറാക്കി എടുക്കാം. നാലുമണി നേരത്ത് കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന അടിപൊളി സ്നാക് ആണിത്.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →