അടിപൊളി ടേസ്റ്റ് ഉള്ള ബീഫ് ഉലർത്തിയത് തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

ഈ രീതിയിൽ ബീഫ് ഉലർത്തിയത് തയ്യാറാക്കിയാൽ ഒരു പ്രത്യേക ടേസ്റ്റ് ആണ്. അപ്പോൾ വളരെ എളുപ്പത്തിൽ നല്ല ടേസ്റ്റുള്ള ബീഫ് ഉലർത്തിയത് എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒന്നര കിലോ ബീഫ് വൃത്തിയായി കഴുകി എടുക്കുക. ഇനി ബീഫിലേക്ക് രണ്ടര സ്പൂൺ മുളക്പൊടി, മുക്കാൽ സ്പൂൺ മഞ്ഞൾപൊടി, രണ്ടു സ്പൂൺ മല്ലിപൊടി, ഒരു സ്പൂൺ കുരുമുളക്പൊടി, പാകത്തിന് ഉപ്പ്, രണ്ടു സ്പൂൺ വിനിഗർ എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അതിനു ശേഷം അര മണിക്കൂർ ഫ്രിഡ്ജിൽ വക്കണം. അതിനു ശേഷം ഒരു കുക്കറിൽ ഇട്ടു വേവിച്ചു എടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് കാൽ കപ്പ് വെളിച്ചെണ്ണ ചേർക്കുക. ഇനി മൂന്നു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഇനി രണ്ടു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റണം. അതിലേക്ക് നാലു പച്ചമുളക് അരിഞ്ഞത്, രണ്ടു തണ്ട് കറിവേപ്പില എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് രണ്ടു തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി അൽപ്പം നേരം അടച്ചു വക്കണം. മസാല നന്നായി വാടി വന്നാൽ അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ചാർ കുറുകി വരുന്നത് വരെ തിളപ്പിക്കുക. ഉപ്പ് ആവശ്യമാണെങ്കിൽ ചേർക്കാം. ഇനി ഗ്രേവി നല്ലപോലെ കുറുകി വന്നാൽ ഒരു സവാള പൊടിയായി അരിഞ്ഞതും, രണ്ടു ക്യാപ്‌സികം അരിഞ്ഞതും, ഒരു സ്പൂൺ കുരുമുളക്പൊടിയും ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി ബീഫ് ഉലർത്തിയത് തയ്യാർ.!

Thanath Ruchi

Similar Posts