സൂപ്പർ ടേസ്റ്റ് ഉള്ള മൈസൂർ ബോണ്ട തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

ബോണ്ട പല രീതിയിൽ തയ്യാറാക്കി എടുക്കാം. ഈ രീതിയിൽ മൈസൂർ ബോണ്ട തയ്യാറാക്കി എടുത്താൽ പ്ലേറ്റ് കാലിയാകുന്നത് അറിയുകയേ ഇല്ല. അത്രയും ടേസ്റ്റ് ആണ്. അപ്പോൾ എങ്ങിനെ ആണ് വളരെ എളുപ്പത്തിൽ മൈസൂർ ബോണ്ട തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു ബൗളിലേക്ക് അര കപ്പ്‌ പുളി കുറഞ്ഞ തൈര് ചേർത്ത് നന്നായി ഉടച്ചു എടുക്കുക. നന്നായി ബീറ്റ് ചെയ്ത ശേഷം അതിലേക്ക് അര കപ്പ് മല്ലിയില, ഒരു സ്പൂൺ ഇഞ്ചി അരച്ചത്, രണ്ടു പച്ചമുളക് അരിഞ്ഞത്, കാൽ സ്പൂൺ ബേക്കിംഗ് സോഡാ, പാകത്തിന് ഉപ്പ്, ഒരു സ്പൂൺ ചെറിയ ജീരകം, എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അതിലേക്ക് ഒരു കപ്പ് മൈദയും, അര കപ്പ്‌ അരിപ്പൊടിയും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം.

ഇനി അൽപ്പം വെള്ളം കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. നമ്മുടെ മാവ് അധികം ലൂസ് ആയി പോകാതെ ശ്രദ്ധിക്കണം. ദോശ മാവിനെക്കാൾ കട്ടിയിൽ ബാറ്റർ റെഡി ആക്കുക. ഇനി അര മണിക്കൂർ റെസ്റ് ചെയ്യാൻ വേണ്ടി അടച്ചു വക്കണം. ഇനി ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർക്കുക. അതിലേക്ക് മാവിൽ നിന്നും ഓരോ സ്പൂൺ വീതം കോരി ഒഴിക്കുക. ഇനി ചൂട് നന്നായി കുറച്ചു വക്കണം. ഒരു സൈഡ് പാകത്തിന് ആയാൽ മറിച് ഇടുക. എല്ലാം ഇങ്ങിനെ തന്നെ വറുത്തു കോരുക. ഇപ്പോൾ നമ്മുടെ അടിപൊളി “മൈസൂർ ബോണ്ട” റെഡി… !!! കട്ടൻ ചായയും, ബോണ്ടയും സൂപ്പർ കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts