വെറൈറ്റി രീതിയിൽ സ്വീറ്റ് ബ്രെഡ് സാൻവിച് വളരെ എളുപ്പം തയ്യാറാക്കിയാലോ
നാലു മുട്ടയും, അര പാക്കറ്റ് ബ്രെഡും ഉണ്ടെങ്കിൽ നമുക്ക് ഈ വെറൈറ്റി സാൻവിച് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. അപ്പോൾ എങ്ങിനെ ആണ് ഇതു തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർക്കുക. ഇനി ഒരു ബൗളിലേക്ക് നാലു മുട്ട പൊട്ടിച്ചു ചേർക്കുക. അതിലേക്ക് മൂന്നു സ്പൂൺ പഞ്ചസാര ചേർക്കുക. കാൽ സ്പൂൺ ഏലക്കപ്പൊടി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി ചൂടായ പാനിലേക്ക് ഈ കൂട്ട് ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കണം. ചെറിയ ചൂടിൽ വച്ചു മുട്ട സ്ക്രാംബിൾ ചെയ്തു എടുക്കുക.
ഇനി ബ്രെഡ് എടുത്തു നാലു സൈഡും കട്ട് ചെയ്തു വക്കണം. അതിലേക്ക് ഒരു സ്പൂൺ മയോനൈസ് നന്നായി പുരട്ടുക. അതിനു ശേഷം മുട്ടക്കൂട്ട് ചേർത്ത് മറ്റൊരു ബ്രെഡ് വച്ചു മൂടുക. ഈ ബ്രെഡിലും അൽപ്പം മയോനൈസ് ചേർക്കണം. ഇനി കോണോടു കോൺ കട്ട് ചെയ്യണം. എല്ലാ ബ്രെഡിലും ഇതുപോലെ തന്നെ ചെയ്തു എടുക്കുക. കുട്ടികൾക്ക് നാലുനേരത്ത് കഴിക്കാൻ പറ്റുന്ന അടിപൊളി സ്നാക്ക് ആണിത്. കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകുകയും ചെയ്യും. അപ്പോൾ നമ്മുടെ അടിപൊളി “ബ്രെഡ് സാൻവിച്” റെഡി… !! നല്ല ചായയും, അൽപ്പം ടൊമാറ്റോ സോസും കൂടി ഉണ്ടെങ്കിൽ അടിപൊളി കോമ്പിനേഷൻ ആണ്.
