ആപ്പിൾ ഉണ്ടെങ്കിൽ അടിപൊളി നാലുമണി പലഹാരം തയ്യാറാക്കി എടുക്കാം; എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാകുന്ന അടിപൊളി സ്നാക്

ആപ്പിൾ കൊണ്ട് വളരെ വ്യത്യസ്തമായ രീതിയിൽ ഒരു സ്നാക് റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ… ഈ സ്നാക് റെഡി ആക്കിയാൽ കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകും. അപ്പോൾ വളരെ ഈസി ആയി എങ്ങിനെ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ടു ആപ്പിൾ എടുത്തു നന്നായി കഴുകി തൊലി കളയുക. അതിനു ശേഷം വട്ടത്തിൽ കനം കുറച്ചു അരിഞ്ഞു എടുക്കണം. അത് അവിടെ മാറ്റി വക്കണം.

ഇനി ഒരു ബൗളിലേക്ക് ഒരു കപ്പ്‌ മൈദ, രണ്ടു സ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ്, അര സ്പൂൺ ബേക്കിംഗ് പൗഡർ, ഒരു മുട്ട, അര സ്പൂൺ വാനില എസ്സെൻസ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അതിലേക്ക് അര കപ്പ് പാൽ കുറേശ്ശേ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. നല്ല കട്ടിയിൽ ബാറ്റർ റെഡി ആക്കി വക്കണം. ഇനി ഒരു അര മണിക്കൂർ അങ്ങിനെ അടച്ചു വക്കണം.

ഇനി നമുക്ക് ആപ്പിൾ ബാറ്ററിൽ മുക്കി പൊരിച്ചു എടുക്കണം. ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർക്കുക. അതിലേക്ക് ഒരു ആപ്പിൾ കഷ്ണം എടുത്തു ബാറ്ററിൽ മുക്കി എണ്ണയിൽ ഇട്ടു നന്നായി വറുത്തു കോരുക. എല്ലാം ഇങ്ങിനെ തന്നെ വറുത്തു കോരി എടുക്കണം. ആപ്പിൾ ബാറ്ററിലേക്ക് ഇടുമ്പോൾ ഓയിൽ നല്ലവണ്ണം ചൂടായിട്ടുണ്ടാകണം. അതിനു ശേഷം ലോ ഫ്ലാമിലേക്ക് മാറ്റുക. ഇപ്പോൾ നമ്മുടെ അടിപൊളി “ആപ്പിൾ സ്നാക്ക്” റെഡി… !!

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →