അണ്ടിപ്പരിപ്പ് കൊണ്ട് അടിപൊളി കറി തയ്യാറാക്കി എടുത്താലോ

അണ്ടിപ്പരിപ് കൊണ്ടുള്ള കറി നിങ്ങൾ കഴിച്ചു നോക്കിയിട്ടുണ്ടോ.. അടിപൊളി ടേസ്റ്റ് ആണുട്ടോ.. അണ്ടിപ്പരിപ്പ് ഉണ്ടെങ്കിൽ ഇതുപോലെ അടിപൊളി കറി നമുക്ക് തയ്യാറാക്കി എടുക്കാം. അര കപ്പ് കരിക്ക് ഉണ്ടെങ്കിൽ ഈ കറിയിൽ ചേർത്താൽ നല്ല ടേസ്റ്റ് ആണ്. അപ്പോൾ വളരെ ഈസി ആയി എങ്ങിനെ ആണ് ഈ കറി റെഡി ആക്കി എടുക്കുന്നത് എന്നു നോക്കാം.

ആദ്യം ഇരുന്നൂറ്റി അമ്പത് ഗ്രാം അണ്ടിപ്പരിപ്പ് അൽപ്പം ചൂടുള്ള വെള്ളത്തിൽ കുതിരാൻ വേണ്ടി ഇട്ടു വക്കണം. അതിനു ശേഷം വേവിച്ചു മാറ്റി വക്കണം. ഇനി കരിക്ക് ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു എടുക്കുക. ഇനി ഒരു കഷ്ണം ഇഞ്ചി, അഞ്ചു അല്ലി വെളുത്തുള്ളി, ഒരു സ്പൂൺ മുളക്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ ചിക്കൻ മസാല ഇവയെല്ലാം കൂടി നന്നായി അരച്ചു എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ ഓയിൽ ചേർക്കുക. അതിലേക്ക് രണ്ടു സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞത് ചേർക്കുക. ഇനി രണ്ടു പച്ചമുളക് അരിഞ്ഞത് കൂടി ചേർത്ത് നന്നായി വഴറ്റുക. സവാള നന്നായി വാടി വന്നാൽ അതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നന്നായി വഴറ്റുക.

മസാല നന്നായി വാടി എണ്ണ തെളിഞ്ഞു വരുന്ന പാകത്തിന് ആയാൽ അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന അണ്ടിപരിപ്പും, കരിക്ക് കഷണങ്ങളും ചേർത്ത് നന്നായി വഴറ്റുക. ഇനി ഒരു കപ്പ് കട്ടി തേങ്ങാപാൽ കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഈ സമയത്തു പാകത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. ഇനി അൽപ്പം മല്ലിയിലയും, കറിവേപ്പിലയും കൂടി ചേർത്ത് വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “അണ്ടിപ്പരിപ് കറി” റെഡി… !!!

Thanath Ruchi

Similar Posts