|

നല്ല അടിപൊളി ടേസ്റ്റിൽ പാലക് ചേർത്ത മുട്ട കുറുമ കഴിച്ചു നോക്കിയിട്ടുണ്ടോ

പാലക് ചീര കൊണ്ട് പലതരത്തിൽ കറികൾ നമ്മൾ തയ്യാറാക്കി എടുക്കാറുണ്ട്. എല്ലാ കറികളും ഒന്നാന്തരം രുചിയും ആണ്. പ്രത്യേകിച്ച് ഇലക്കറികൾക്ക് എന്നും ഒരു പ്രത്യേക ടേസ്റ്റ് ആണല്ലോ.. ! അപ്പോൾ പാലകും മുട്ടയും കൊണ്ട് അടിപൊളി കുറുമ എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം അഞ്ചു മുട്ട പുഴുങ്ങി എടുക്കുക. അതിനു ശേഷം തോല് പൊളിച്ചു രണ്ടായി കട്ട്‌ ചെയ്തു വക്കണം. ഇനി അര പിടി മല്ലിയില, ആറു പച്ചമുളക്, കാൽ സ്പൂൺ ചെറിയ ജീരകം, ഒരു ചെറിയ കഷ്ണം ഇഞ്ചി, നാലു അല്ലി വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ ഓയിൽ ചേർക്കുക. അതിലേക്ക് രണ്ടു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. സവാള നന്നായി വാടി വന്നാൽ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നന്നായി വഴറ്റുക. പച്ചമണം മാറി വന്നാൽ അതിലേക്ക് രണ്ടു തക്കാളി പൊടിയായി അരിഞ്ഞത് ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റണം. ഇനി അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടി, ഒന്നര സ്പൂൺ മല്ലിപൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക.

പൊടികളുടെ പച്ചമണം മാറിയാൽ അതിലേക്ക് ഒരു കപ്പ് കഴുകി അരിഞ്ഞെടുത്ത പാലക് ചേർക്കുക. നന്നായി മിക്സ്‌ ചെയ്യണം. ഇനി ഒരു കപ്പ് വെള്ളവും, പാകത്തിന് ഉപ്പും ചേർക്കുക. നന്നായി തിളച്ചു വന്നാൽ അതിലേക്ക് രണ്ടു സ്പൂൺ അണ്ടിപ്പരിപ്പ് അരച്ചത് ചേർക്കുക. ഒരു കപ്പ്‌ വെള്ളം കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ( അണ്ടിപ്പരിപ്പ് അരച്ചതിന് പകരം അര കപ്പ് തേങ്ങാപാൽ ചേർത്താലും മതി. )

ഇനി കറി നന്നായി തിളച്ചു കുറുകി വന്നാൽ മുട്ട കഷണങ്ങൾ ചേർക്കുക. ഒന്നുകൂടി തിളച്ചാൽ ഒരു കപ്പ്‌ തേങ്ങാപാൽ കൂടെ ചേർത്ത് വാങ്ങി വക്കണം. ( തേങ്ങാപ്പാൽ ചേർത്താൽ തിളക്കാതെ നോക്കണം. ഒന്നു ചൂടായാൽ വാങ്ങി വക്കണം. ) ഇനി അൽപ്പം മല്ലിയില അരിഞ്ഞത് കൂടി ചേർത്ത്‌ അടച്ചു വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “പാലക് – മുട്ട കുറുമ” റെഡി… !!!

Thanath Ruchi

Similar Posts