തക്കാളിയും, ചോളവും ഉണ്ടോ? അടിപൊളി ടൊമാറ്റോ കോൺ കറി റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ

നല്ല സൂപ്പർ ടേസ്റ്റിൽ ഉള്ള കറി ആണിത്. തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പവുമാണ്. അതുപോലെ തന്നെ ഈ കറി പലഹാരത്തിലേക്കും, ചോറിലേക്കും ഒരുപോലെ കഴിക്കാം. അപ്പോൾ എങ്ങിനെ ആണ് വളരെ ഈസി ആയി ഈ കറി റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർക്കുക. ചൂടായി വന്നാൽ ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇനി ഒരു സവാള പൊടിയായി അരിഞ്ഞതും, രണ്ടു പച്ചമുളക് അരിഞ്ഞതും ചേർത്ത് വഴറ്റണം. സവാള നന്നായി വാടി വന്നാൽ അതിലേക്ക് അര സ്പൂൺ മുളക്പൊടി, അര സ്പൂൺ ഗരം മസാല എന്നിവ, കാൽ സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഈ സമയത്തു ചൂട് നന്നായി കുറച്ചു വക്കണം.

ഇനി പൊടികളുടെ പച്ചമണം മാറിയാൽ അതിലേക്ക് നാലു തക്കാളി അരച്ചത് ചേർത്ത് വഴറ്റുക. ( തക്കാളി നല്ല തിളച്ച വെള്ളത്തിൽ പത്തു മിനിറ്റ് ഇട്ടു വക്കണം. അതിനു ശേഷം അതിന്റെ തൊലി കളഞ്ഞ ശേഷം നന്നായി അരച്ചു എടുക്കുക. ) ഇനി ചൂട് നന്നായി കുറച്ചു വക്കണം. തക്കാളിയെല്ലാം നന്നായി വെന്തു എണ്ണ തെളിഞ്ഞു വന്നാൽ ഒരു കപ്പ് വേവിച്ചു വച്ചിരിക്കുന്ന ചോളം ചേർക്കുക. ഇനി നന്നായി മിക്സ്‌ ചെയ്യണം. ഈ സമയത്ത് പാകത്തിന് ഉപ്പ് ചേർക്കുക. ഇനി ഒരു കപ്പ് കട്ടി തേങ്ങാപാൽ കൂടി ചേർത്ത് തിളച്ചു വരുന്നത് വരെ വേവിക്കുക. തിളച്ചു വന്നാൽ അൽപ്പം മല്ലിയില അരിഞ്ഞത് ചേർത്ത് വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “ടൊമാറ്റോ കോൺ കറി” റെഡി.!

https://www.youtube.com/watch?v=Nu1IetOs70I

Thanath Ruchi

Similar Posts