അടിപൊളി ടേസ്റ്റിൽ വായിലിട്ടാൽ അലിഞ്ഞുപോകുന്ന കാരറ്റ് പുഡിങ് തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

കാരറ്റ് കൊണ്ട് പുഡിങ് തയ്യാറാക്കിയാൽ ഒരു പ്രത്യേക ടേസ്റ്റ് ആണ്. പാലും, കാരറ്റും കൂടി ചേർന്നാൽ ഒരു വെറൈറ്റി ടേസ്റ്റ് ആണ്. ഈ രീതിയിൽ പുഡിങ് തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്. അപ്പോൾ എങ്ങിനെ ആണ് ടേസ്റ്റ് ഉള്ള കാരറ്റ് പുഡിങ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം മൂന്നു വലിയ കാരറ്റ് തൊലി കളഞ്ഞു വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം ചെറുതായി കനം കുറച്ചു അരിഞ്ഞു എടുക്കുക. ഇനി അര ലിറ്റർ പാൽ അടുപ്പിൽ വക്കുക. അതിലേക്ക് കാരറ്റ് കഷണങ്ങൾ ചേർത്ത് നന്നായി വേവിക്കുക. ഇനി അതിലേക്ക് അര കപ്പ് പഞ്ചസാര കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി കാരറ്റ് നന്നായി വെന്തു പാൽ നന്നായി കുറുകി വരണം. പാൽ നല്ല പോലെ കുറുകി വന്നാൽ അതിലേക്ക് കാൽ കപ്പ് മിൽക്ക് മെയ്ഡ് ചേർത്ത് മിക്സ്‌ ചെയ്യുക. മധുരം വേണ്ടതനുസരിച് പഞ്ചസാര ക്രമീകരിക്കുക.  ഇനി ഒന്നു കൂടി തിളച്ചാൽ ഗ്യാസ് ഓഫ് ചെയ്യുക. ഇനി ഈ കൂട്ട് തണുക്കാൻ വേണ്ടി മാറ്റി വക്കണം.

ഈ സമയത്തു നമുക്ക് ചൈന ഗ്രാസ് ഉരുക്കി എടുക്കണം. ഒരു പാനിലേക്ക് ആറു ഗ്രാം ചൈന ഗ്രാസ് അര കപ്പ് വെള്ളം ഒഴിച്ച് അടുപ്പിൽ വക്കുക. ഇനി ചെറിയ ചൂടിൽ നന്നായി ഇളക്കി കൊണ്ടിരിക്കണം. നല്ല പോലെ ഉരുകി വന്നാൽ ഗ്യാസ്  ഓഫ് ചെയ്യുക. അതിനു ശേഷം അരിച്ചു മാറ്റി വക്കുക. ഇനി കാരറ്റും പാലും കൂടിയ മിക്സ്‌ നന്നായി മിക്സിയിൽ ഇട്ടു അരച്ചു എടുക്കുക. അതിനു ശേഷം ഒരു പാനിലേക്ക് മാറ്റി അടുപ്പിൽ വക്കണം. അതിലേക്ക് ചൈന ഗ്രാസ് ഉരുക്കിയത് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ചെറിയ ചൂടിൽ  ഇട്ടു നന്നായി ഇളക്കികൊണ്ടിരിക്കുക. നന്നായി കുറുകി വരാൻ തുടങ്ങിയാൽ അതിലേക്ക് അര സ്പൂൺ നെയ്യ് ചേർത്ത് മിക്സ്‌ ചെയ്യണം. അതിനു ശേഷം ഗ്യാസ്  ഓഫ് ചെയ്യുക. ഇനി നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് നമ്മുടെ ഈ കൂട്ട് ചേർത്ത് നല്ല സെറ്റ് ആക്കി വക്കുക. അര മണിക്കൂറിനു ശേഷം ഫ്രിഡ്ജിൽ വച്ചു നല്ലപോലെ സെറ്റ് ആയ ശേഷം പുറത്തേക്ക് എടുക്കുക. രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വച്ചാൽ നല്ലപോലെ സെറ്റ് ആയി കിട്ടും. പുറത്തേക്ക് എടുത്തു ഇഷ്ടമുള്ള ഷേപ്പിൽ കട്ട്‌ ചെയ്തു എടുക്കാം.. ഇപ്പോൾ നമ്മുടെ അടിപൊളി കാരറ്റ് പുഡിങ് റെഡി… !!

Thanath Ruchi

Similar Posts