പനീർ വീട്ടിലിരിപ്പുണ്ടോ? തനി നാടൻ രുചിയിൽ അടിപൊളിയായി പനീർ റോസ്റ്റ് തയ്യാറാക്കിയെടുക്കാം

പനീർ റോസ്റ്റ് ചെയ്തതിന് സൂപ്പർ ടേസ്റ്റ് ആണ്. ചോറിന്റെ ഒപ്പം കഴിക്കാൻ പറ്റുന്ന അടിപൊളി സൈഡ് ഡിഷ്‌ ആണിത്. അപ്പോൾ വളരെ ഈസി ആയി എങ്ങിനെ ആണ് പനീർ റോസ്റ്റ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഇരുന്നൂറു ഗ്രാം പനീർ ചെറിയ ചതുര കഷണങ്ങൾ ആക്കി വക്കണം. ഇനി ഒരു പാനിൽ അൽപ്പം ഓയിൽ ചേർത്ത് പനീർ കഷണങ്ങൾ ഇട്ടു വറുത്തു എടുക്കുക. ഇനി അതെ പാനിൽ രണ്ടു സ്പൂൺ ഓയിൽ കൂടി ചേർത്ത് ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. അതിലേക്ക് രണ്ടു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് രണ്ടു പച്ചമുളക് അരിഞ്ഞതും, രണ്ടു തണ്ട് കറിവേപ്പില അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക.

ഇനി അതിലേക്ക് ഒരു സ്പൂൺ കാശ്മീരി മുളക്പൊടി, ഒരു സ്പൂൺ മല്ലിപൊടി, അര സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റണം. പൊടികളുടെ പച്ചമണം മാറിയാൽ അതിലേക്ക് വറുത്തു മാറ്റി വച്ചിരിക്കുന്ന പനീർ കഷണങ്ങൾ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അൽപ്പം അണ്ടിപ്പരിപ് ചൂടുവെള്ളത്തിൽ അര മണിക്കൂർ ഇട്ടു വച്ച ശേഷം നന്നായി അരച്ചു എടുക്കുക. ഈ പേസ്റ്റ് പനീറിൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അര കപ്പ് വെള്ളം ചേർക്കുക. ഈ സമയത്തു പാകത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. ഇനി അൽപ്പം നേരം അടച്ചു വച്ച ശേഷം വേവിച്ചു എടുക്കുക. വെള്ളം വറ്റി പനീർ നന്നായി വെന്തു വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക. നന്നായി വരട്ടി എടുക്കണം. ഇനി അൽപ്പം മല്ലിയില കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി “പനീർ റോസ്റ്റ്” റെഡി…. !!

Thanath Ruchi

Similar Posts