നാടൻ രുചിയിൽ ഒരു പുതിയ രുചിക്കൂട്ട് മത്തിക്കറി തേങ്ങയും പച്ചമുളകും അരച്ചത്
മത്തിക്കറി എല്ലാവർക്കും തയ്യാറാക്കാൻ അറിയാം. എന്നാൽ ഈ സ്പെഷ്യൽ ടേസ്റ്റിൽ തയ്യാറാക്കി നോക്കിയിട്ടുണ്ടോ… ഒരു വെറൈറ്റി ടേസ്റ്റ് ആണിതിന്. അപ്പോൾ ഈ കറി എങ്ങിനെ ആണ് ടേസ്റ്റിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം അര കിലോ മത്തി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇനി ഒരു ചട്ടിയിൽ അര സ്പൂൺ മഞ്ഞൾപൊടി, മൂന്നു പച്ചമുളക് കീറിയത്, പാകത്തിന് ഉപ്പ്, രണ്ടു കപ്പ് വെള്ളം മൂന്നു കഷ്ണം കുടംപുളി എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചു വന്നാൽ അതിലേക്ക് കഴുകി വച്ചിരിക്കുന്ന മത്തി ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി അടച്ചു വച്ചു ചെറിയ ചൂടിൽ നന്നായി വേവിക്കുക. ഈ സമയത്തു അര മുറി തേങ്ങാ ചിരകിയത്, മൂന്നു പച്ചമുളക്, ചെറിയ കഷ്ണം ഇഞ്ചി, രണ്ടല്ലി വെളുത്തുള്ളി, മൂന്നു ചുള വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി അരച്ചു വക്കണം.
ഇനി കറി ഇടക്കിടക്കു ഇളക്കി കൊടുക്കാൻ മറക്കരുത്. വെള്ളം വറ്റി മീനെല്ലാം വെന്തു തുടങ്ങിയാൽ അരപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഈ സമയത്തു പാകത്തിന് ഉപ്പ് ചേർക്കുക. അരപ്പ് ചേർത്ത ശേഷം തിളച്ചു മറിയാൻ അനുവദിക്കരുത്. തിളക്കാൻ തുടങ്ങിയാൽ വാങ്ങി വക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക അതിലേക്ക് അഞ്ചോ, ആറോ ചുവന്നുള്ളി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ അൽപ്പം കറിവേപ്പില കൂടി ചേർത്ത് കറിയിലേക്ക് ചേർത്ത് അടച്ചു വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി മത്തിക്കറി റെഡി… !!!
