അടിപൊളി ടേസ്റ്റിൽ ഇറച്ചി – മുട്ട തോരൻ റെഡി ആക്കി എടുക്കാം. ഇറച്ചിയും മുട്ടയും കൂടി ഒരടിപൊളി കോമ്പിനേഷൻ

ഏതു ഇറച്ചി കൊണ്ടും ഈ വിഭവം തയ്യാറാക്കി എടുക്കാം. എല്ലില്ലാത്ത ഇറച്ചിയാണ് വേണ്ടതെന്ന് മാത്രം. അപ്പോൾ എങ്ങിനെ ആണ് വളരെ ഈസി ആയി ഇറച്ചി -മുട്ട തോരൻ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം അര കിലോ എല്ലില്ലാത്ത ഇറച്ചി നന്നായി കഴുകി എടുക്കുക. അതിലേക്ക് ഒരു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, കാൽ സ്പൂൺ കുരുമുളക്പൊടി, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അര സ്പൂൺ മുളക്പൊടി, അര സ്പൂൺ ഗരം മസാല, ഉപ്പ് പാകത്തിന് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അൽപ്പം വെള്ളം കൂടി ചേർത്ത് നന്നായി വേവിച്ചു എടുക്കുക. അതിനു ശേഷം മിക്സിയിൽ ഇട്ടു നന്നായി പൊടിച്ചു എടുക്കണം.

ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും, രണ്ടു പച്ചമുളക് കീറിയതും, ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും, കുറച്ചു വെളുത്തുള്ളി അരിഞ്ഞതും, രണ്ടു തണ്ട് കറിവേപ്പിലയും കൂടി ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് അര മുറി തേങ്ങ ചിരകിയത് ചേർത്ത് നന്നായി വഴറ്റണം. ഇനി നമ്മൾ വേവിച്ചു പൊടിച്ചു വച്ചിരിക്കുന്ന ഇറച്ചിയും, രണ്ടു മുട്ട പൊട്ടിച്ചതും കൂടി ചേർത്ത് നന്നായി വഴറ്റി എടുക്കുക. ചെറിയ ചൂടിൽ ഇട്ടു മുട്ട നന്നായി വെന്തു വരുന്നത് വരെ വഴറ്റുക. അതിനു ശേഷം അൽപ്പം മല്ലിയിലയും, കറിവേപ്പിലയും ചേർത്ത് വാങ്ങി ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി ഇറച്ചി – മുട്ട തോരൻ റെഡി…. !!!! ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന ഒന്നാന്തരം സൈഡ് ഡിഷ്‌ ആണിത്.

Thanath Ruchi

Similar Posts