സൂപ്പർ ടേസ്റ്റ് ഉള്ള നാടൻ അയല തോരൻ കഴിച്ചു നോക്കിയിട്ടുണ്ടോ.? ഇല്ലെങ്കിൽ ഇതുപോലെ തയ്യാറാക്കിയാൽ പ്ലേറ്റ് കാലിയാകുന്നത് അറിയുകയേ ഇല്ല

വലിയ അയലയാണ് ഈ തോരൻ റെഡി ആക്കി എടുക്കാൻ നല്ലത്. അപ്പോൾ വലിയ അയല കിട്ടുമ്പോൾ തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി ഡിഷ്‌ ആണിത്. അപ്പോൾ എങ്ങനെ ആണ് വളരെ ഈസി ആയി അയല തോരൻ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം മൂന്നോ നാലോ അയല വൃത്തിയാക്കി കഴുകി എടുക്കുക. വലിയ കഷണങ്ങൾ ആയി കട്ട്‌ ചെയ്തു എടുക്കണം. ഇനി അതിലേക്ക് കാൽ സ്പൂൺ മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, രണ്ടു കഷ്ണം കുടംപുളി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. ഇനി അര കപ്പ് വെള്ളം കൂടി ചേർത്ത് ചട്ടിയിൽ വേവിക്കുക. വെള്ളം വറ്റി വരുന്നത് വരെ വേവിച്ചു എടുക്കണം. ഇനി അയല വെന്തു ചൂടാറിയ ശേഷം മുള്ളെല്ലാം കളഞ്ഞു വൃത്തിയാക്കി വക്കണം. അതിനു ശേഷം പൊടിച്ചു വക്കണം.

ഇനി ഒരു കപ്പ്‌ തേങ്ങയും, രണ്ടു പച്ചമുളകും, മൂന്നു അല്ലി വെളുത്തുള്ളിയും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും, നാലോ, അഞ്ചോ ചെറിയ ഉള്ളിയും കൂടി ചെറുതായി ചതച്ചു എടുക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി രണ്ടു വറ്റൽമുളകും, കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് രണ്ടു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വീണ്ടും വഴറ്റണം. അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടിയും, ഒരു സ്പൂൺ മുളക്പൊടിയും ചേർത്ത് നന്നായി വഴറ്റുക. സവാള നല്ലതു പോലെ വഴന്നു വന്നാൽ അതിലേക്ക് നമ്മൾ ഒതുക്കി വച്ചിരിക്കുന്ന തേങ്ങാക്കൂട്ട് ചേർത്ത് വീണ്ടും വഴറ്റുക. പച്ചമണം മാറിയ ശേഷം വേവിച്ചു പൊടിച്ചു വച്ചിരിക്കുന്ന അയലയും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. നല്ലവണ്ണം ഡ്രൈ ആയി വന്നാൽ വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി അയല തോരൻ റെഡി… !!!

Thanath Ruchi

Similar Posts