കടലയും അരിയും ഉണ്ടെങ്കിൽ വളരെ ഈസി ആയി നല്ല ടേസ്റ്റ് ഉള്ള ബ്രേക്ക് ഫാസ്റ്റ് റെഡി ആക്കി എടുക്കാം

എന്നും പലതരത്തിൽ ഉള്ള പലഹാരങ്ങൾ കഴിച്ചു മടുത്തെങ്കിൽ ഒന്നു ട്രൈ ചെയ്തു നോക്കാൻ പറ്റിയ അടിപൊളി ഉപ്പുമാവ് ആണിത്. അപ്പോൾ എങ്ങിനെ ആണ് വളരെ ഈസി ആയി കടലയും അരിയും കൊണ്ട് ടേസ്റ്റ് ഉള്ള ഉപ്പുമാവ് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

നല്ല വേവ് കുറഞ്ഞ അരിയാണ് ഈ ഉപ്പുമാവ് തയ്യാറാക്കി എടുക്കാൻ നല്ലത്. ആദ്യം ഒരു കപ്പ്‌ കടല ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വക്കണം. അതിനു ശേഷം നന്നായി കഴുകി എടുക്കുക. ഇനി ഒരു കുക്കറിൽ ചേർത്ത് നന്നായി വേവിച്ചു എടുക്കണം. വെന്തു വരാറായാൽ ഓഫ് ചെയ്തിടുക. ഇനി അതിലേക്ക് ഒരു കപ്പ് അരി നന്നായി കഴുകിയത് ചേർത്ത് ഒന്നുകൂടി അടച്ചു വച്ചു വേവിക്കുക. ഇതുമല്ലെങ്കിൽ വേറെ വേറെ വേവിച്ചു വച്ചാലും മതി.

ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേക്ക് അഞ്ചു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് രണ്ടു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി ഒരു സ്പൂൺ ഉഴുന്നു പരിപ്പ് ചേർക്കുക. ഇനി നാലു വറ്റൽ മുളകും, അൽപ്പം കറിവേപ്പിലയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി രണ്ടു പച്ചമുളക് അരിഞ്ഞതും, ഒരു സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. സവാള നന്നായി വഴന്ന് വന്നാൽ അതിലേക്ക് അര മുറി തേങ്ങ ചിരകിയത് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം.

ഇനി അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കടലയും, ചോറും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. ഈ സമയത്തു പാകത്തിന് ഉപ്പ് ചേർക്കുക. അൽപ്പം കറിവേപ്പില കൂടി തൂവി വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി കടല അരി ഉപ്പുമാവ് റെഡി…. !!! രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയും, നാലുമണി നേരത്തും ഒരുപോലെ കഴിക്കാൻ പറ്റുന്ന അടിപൊളി ഉപ്പുമാവ് ആണിത്.

Thanath Ruchi

Similar Posts