നല്ല സൂപ്പർ ടേസ്റ്റിൽ വറുത്തു അരച്ച കടലക്കറി തയ്യാറാക്കി എടുക്കാം വളരെ പെട്ടെന്ന് തന്നെ….!!
പുട്ട് തയ്യാറാക്കി എടുക്കുമ്പോൾ ഏറ്റവും നല്ല കോമ്പിനേഷൻ കടലക്കറിയാണ്. അതുപോലെ തന്നെ ദോശക്കും, അപ്പത്തിനും ചപ്പാത്തിക്കും എല്ലാം കടലക്കറി അടിപൊളി കോമ്പിനേഷൻ ആണ്. അപ്പോൾ നമുക്ക് നല്ല ടേസ്റ്റിൽ എങ്ങിനെ ആണ് ഇതു തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു കപ്പ് കടല ഒരു രാത്രി കുതിർത്തു വക്കണം. ഇനി കുതിർത്തു എടുത്ത കടല കുക്കറിൽ ചേർത്ത് നന്നായി വേവിച്ചു എടുക്കുക. ഇനി അര മുറി തേങ്ങ ചിരകിയത് ഒരു പാനിൽ അൽപ്പം വെളിച്ചെണ്ണ ചേർത്ത് ഒരു സ്പൂൺ പെരുംജീരകവും കൂടി ചേർത്ത് നന്നായി വറുത്തു എടുക്കണം. അതിനു ശേഷം നന്നായി അരച്ചു എടുക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് രണ്ടു വറ്റൽമുളക് ചേർക്കണം. ഇനി ഒരു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. പച്ചമണം മാറി വന്നാൽ അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ഒരു സ്പൂൺ മുളക്പൊടി, ഒന്നര സ്പൂൺ മല്ലിപൊടി, അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. പൊടിയുടെ പച്ചമണം മാറിയാൽ അതിലേക്ക് ഒരു തക്കാളി മിക്സിയിൽ ഇട്ടു അരച്ചത് ചേർത്ത് നന്നായി വഴറ്റുക. ഇനി എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റി എടുക്കുക.
ഇനി നമുക്ക് വേവിച്ചു വച്ചിരിക്കുന്ന കടല ചാറോട് കൂടി തന്നെ മസാലയിലേക്ക് ചേർത്ത് തിളപ്പിക്കുക. ഈ സമയത്തു പാകത്തിന് ഉപ്പ് ചേർക്കണം. ഇനി അതിലേക്ക് വറുത്തു അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് തിളപ്പിക്കുക. ചാറു നന്നായി കുറുകി വന്നാൽ ത൭ ഓഫ് ചെയ്യുക. അൽപ്പം മല്ലിയില അരിഞ്ഞതും, കറിവേപ്പിലയും കൂടി ചേർത്ത് വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി കടലക്കറി റെഡി… !!!
