ചോറിന്റെയും, ഇഡ്ഡലിയുടെയും, ദോശയുടെ കൂടെയും അടിപൊളിയായി കഴിക്കാൻ പറ്റുന്ന ഉഗ്രൻ ചമ്മന്തിപ്പൊടി ( വേപ്പിലക്കട്ടി )

കറിവേപ്പില നമ്മൾ കറിയിൽ ഇട്ടാലും അങ്ങിനെ എടുത്തു കളയുകയാണ് പതിവ്. പക്ഷെ കറിവേപ്പില കഴിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്. ഈ രീതിയിൽ ചമ്മന്തിപ്പൊടി തയ്യാറാക്കി വച്ചാൽ ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കുകയും ചെയ്യും. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് വേപ്പിലക്കട്ടി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു അതിലേക്ക് രണ്ടു സ്പൂൺ ഉഴുന്നു പരിപ്പ് ചേർക്കുക. ഇനി രണ്ടു സ്പൂൺ കടലപരിപ്പ് ചേർക്കണം. രണ്ടും കൂടി ചെറിയ തീയിൽ ഇട്ടു നന്നായി ഡ്രൈ റോസ്റ്റ് ചെയ്യുക. ഗോൾഡൻ ബ്രൗൺ നിറം ആയാൽ വാങ്ങി വക്കണം. ഇനി പത്തു വറ്റൽമുളക് ഇതേ രീതിയിൽ വറുക്കുക.

അതിനു ശേഷം മാറ്റി വക്കണം. ഇനി രണ്ടു സ്പൂൺ എള്ളും, അര സ്പൂൺ ചെറിയ ജീരകവും കൂടി ചേർത്ത് വറുത്തു കോരി എടുക്കുക. ഇനി ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി എടുത്തു ചൂടാക്കുക. അതിൽ ജലാംശം ഉണ്ടെങ്കിൽ കളയുന്നതിനു വേണ്ടിയാണ്. ഇനി രണ്ടു സ്പൂൺ വെളിച്ചെണ്ണ പാനിൽ ചേർത്ത് രണ്ടു വലിയ പിടി കറിവേപ്പില ചേർത്ത് നന്നായി വറുത്തു കോരുക. എണ്ണ ചേർക്കാതെ വെറുതെ ഡ്രൈ റോസ്റ്റ് ചെയ്തും കറിവേപ്പില എടുക്കാവുന്നതാണ്.

ഇനി ഒരു മിക്സിയുടെ ജാറിൽ പരിപ്പുകളും, പുളിയും, പാകത്തിന് കല്ലുപ്പും ചേർത്ത് നന്നായി പൊടിച്ചു എടുക്കുക. അതിനു ശേഷം കുറേശ്ശേ ആയി വറുത്തു വച്ചിരിക്കുന്ന കറിവേപ്പില ചേർത്ത് പൊടിക്കുക. ഇനി ബാക്കിയുള്ളത് കൂടി ചേർത്ത് നന്നായി പൊടിച്ചു എടുക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “വേപ്പിലക്കട്ടി” തയ്യാർ… !! വീട്ടിൽ വളരുന്ന കറിവേപ്പില കൊണ്ട് ഇത് തയ്യാറാക്കി എടുക്കുന്നതാണ് ഉത്തമം. പുറത്തു നിന്നും വാങ്ങുന്ന കറിവേപ്പില ആണെങ്കിൽ നല്ലതു പോലെ കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഇത് തയ്യാറാക്കി വക്കുക.

Thanath Ruchi

Similar Posts