ഇനി ആരും ബേക്കറിയിലേക്ക് ഓടേണ്ട, ബാദുഷ എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം

മധുരം കഴിക്കണമെന്ന് തോന്നിയാൽ എന്തു ചെയ്യും..? ഇനി ആരും ബേക്കറിയിലേക്ക് ഓടേണ്ട. എല്ലാ മധുര പലഹാരങ്ങളും ഇനി നമുക്ക് നമ്മുടെ വീട്ടിൽ തന്നെ തയാറാക്കി എടുക്കാം. ഇന്നു നമുക്ക് ബാദുഷ എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒന്നര കപ്പ് മൈദ ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് രണ്ടു സ്പൂൺ പഞ്ചസാര, അര സ്പൂൺ ബേക്കിംഗ് സോഡാ, ആറു സ്പൂൺ കട്ടി തൈര്, ഒരു നുള്ള് ഉപ്പ്, കാൽ കപ്പ് നെയ്യ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി കുറേശ്ശേ ആയി വെള്ളം തളിച്ച് നല്ലത് പോലെ കൈ കൊണ്ട് തന്നെ കുഴച്ചു എടുക്കണം. ചപ്പാത്തി മാവ് റെഡി ആക്കുന്നത് പോലെ കുഴച്ചെടുത്താൽ മതി. ഇനി ഒരു നനഞ്ഞ തുണി കൊണ്ട് മൂടി അര മണിക്കൂർ അടച്ചു വക്കണം.

ഇനി നമുക്ക് ഷുഗർ സിറപ്പ് റെഡി ആക്കി എടുക്കണം. ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പഞ്ചസാരയും, അര കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. അതിലേക്ക് രണ്ടു ഏലക്ക, ഒരു നുള്ള് കുങ്കുമപ്പൂവ് എന്നിവ ചേർത്ത് കൊടുക്കണം. നന്നായി തിളപ്പിച്ച്‌ കൊണ്ടിരിക്കുക. ഒരുന്നൂൽ പരുവം ആയി കിട്ടണം.

കുഴച്ചു വച്ചിരിക്കുന്ന മാവ് എടുത്തു ഒന്നുകൂടി കുഴച്ചു എടുക്കുക. ഇനി ചെറിയ ചെറിയ ബോൾസ് റെഡി ആക്കി വക്കണം. ഓരോ ബോളിന്റെയും നടുവിൽ ചെറുതായി അമർത്തി വക്കണം. ഇതുപോലെ തന്നെ എല്ലാ ബാദുഷയും പരത്തി ഷേപ്പ് ആക്കി വക്കണം.

ഇനി ഒരു പാനിൽ ആവശ്യത്തിന് ഓയിൽ ചേർത്ത് ചൂടാക്കുക. അതിലേക്ക് നമ്മൾ റെഡി ആക്കി വച്ചിരിക്കുന്നത് ചേർത്ത് നന്നായി വറുത്തു കോരി എടുക്കണം. നല്ല ഗോൾഡൻ ബ്രൗൺ നിറം ആക്കുന്നത് വരെ വറുത്തു കോരുക. ( ചെറിയ തീയിൽ വറുത്തെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. )

ഇനി ഇത് ചൂടോടെ തന്നെ ചൂടുള്ള ഷുഗർ സിറപ്പിലേക്ക് ചേർക്കുക. ഇനി ഒരു മണിക്കൂർ ഇങ്ങിനെ ഷുഗർ സിറപ്പിൽ കിടക്കട്ടെ. അപ്പോഴേക്കും നന്നായി മധുരം അതിലേക്ക് പിടിക്കും. ഇനി പുറത്തേക്ക് എടുത്തു അൽപ്പം ബദാം ചോപ് ചെയ്തത് മുകളിൽ തൂവി സെർവ്വ് ചെയ്യാം. ഇപ്പോൾ നമ്മുടെ അടിപൊളി “ബാദുഷ” തയ്യാർ… !!

Thanath Ruchi

Similar Posts