തണ്ണിമത്തൻ ഉണ്ടോ… അടിപൊളി വാട്ടർമെലൺ മോജിത്തോ തയ്യാറാക്കി എടുത്തു നോക്കാം

പേര് കേട്ട് ആരും പേടിക്കേണ്ട കേട്ടോ.. !വളരെ സിമ്പിൾ ആയി നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഉഗ്രൻ കൂളർ ആണിത്. ഈ ചൂടുകാലത്തു ശരീരത്തിന് കുളിർമക്ക് വേണ്ടി കുടിക്കാൻ പറ്റുന്ന ഒരു പാനീയം. സോഡാ ഉണ്ടെങ്കിൽ ഇത് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കുകയും ചെയ്യാം. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെയാണിത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു ചെറുനാരങ്ങ എടുത്തു ചെറിയ കഷണങ്ങൾ ആയി മുറിക്കുക. ഇനി ഒരു കഷ്ണം തണ്ണിമത്തൻ ചെറിയ കഷണങ്ങൾ ആയി മുറിക്കുക. അതിനു ശേഷം അതിനുള്ളിലെ കുരു എടുത്തു കളയാൻ മറക്കരുത്.

ഇനി ഒരു ചില്ലു ജാർ എടുത്തു അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന നാരങ്ങ ചേർക്കുക. ഇനി മുറിച്ചു വച്ചിരിക്കുന്ന തണ്ണിമത്തൻ ചേർക്കുക. ഇനി ഒരു മരത്തവി കൊണ്ട് നന്നായി ഉടക്കുക. ഇനി അൽപ്പം പുതിനയില ചേർത്ത് ഒന്നുകൂടി ഉടക്കുക.

ഇനി ആവശ്യത്തിന് അനുസരിച്ചു പഞ്ചസാര ചേർക്കുക. നന്നായി മിക്സ്‌ ചെയ്യണം. നന്നായി മിക്സ്‌ ആയി വന്നാൽ അതിലേക്ക് സോഡാ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അൽപ്പം ഐസ് ക്യൂബ്സ് കൂടി ചേർക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “വാട്ടർ മെലൺ മോജിത്തോ” റെഡി…. !!! ഇനി നല്ല തണുപ്പോടെ കുടിക്കുക. ഗസ്റ്റ് ആരെങ്കിലും വരുന്നുണ്ടെങ്കിൽ അവർക്കും ഇതുപോലെ തയ്യാറാക്കി കൊടുത്താൽ അടിപൊളി ആയിരിക്കും…!

Thanath Ruchi

Similar Posts