ഓറിയോ ബിസ്ക്കറ്റ് കൊണ്ട് സൂപ്പർ ഈസി ആയി ഡോറ കേക്ക് തയ്യാറാക്കി എടുക്കാം

ഒരു പാക്കറ്റ് ഓറിയോ ബിസ്ക്കറ്റ് ഉണ്ടെങ്കിൽ അടിപൊളി ഡോറ കേക്ക് തയ്യാറാക്കി എടുക്കാം. കുട്ടികൾക്ക് വളരെ ഇഷ്ടമുള്ള ഡോറ കേക്ക് ഇത്രയും എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്നുണ്ടെങ്കിൽ പിന്നെ എന്തിനാ കാത്തിരിക്കുന്നത്. ഇപ്പോൾ തന്നെ ട്രൈ ചെയ്യണം. ഡോറ കേക്ക് എന്നു കേൾക്കുമ്പോൾ തന്നെ കുട്ടികൾക്കു സന്തോഷമാണ്. അപ്പോൾ അത് കഴിക്കാൻ കിട്ടിയാലോ.. വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ഡോറ കേക്ക് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പാക്കറ്റ് ഓറിയോ ബിസ്ക്കറ്റ് എടുത്തു അതിലെ ക്രീം വേറൊരു ബൗളിലേക്ക് മാറ്റുക. ഇനി ബിസ്കറ്റും, അര കപ്പ് പാലും, ഒരു മുട്ടയും കൂടി മിക്സിയുടെ ജാറിൽ ഇട്ടു നന്നായി അരക്കുക. ദോശ മാവിന്റെ പാകത്തിന് ലൂസായി അരച്ച് എടുക്കുക.

ഇനി ഒരു ദോശ പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു തവി മാവ് കോരി ഒഴിക്കുക. അടച്ചു വക്കണം. ഇനി മറിച്ചിടണം. അതിനു ശേഷം വാങ്ങി വക്കണം. എല്ലാ പാൻ കേക്കും ഈ രീതിയിൽ തന്നെ ചുട്ടു എടുക്കുക.

നമ്മൾ മാറ്റി വച്ചിരിക്കുന്ന ബിസ്‌ക്കറ്റിന്റെ ക്രീമിൽ അൽപ്പം ചൂടുള്ള പാൽ ചേർത്ത് നന്നായി അടിച്ചു എടുക്കുക. നല്ല ക്രീമി ആയി വരണം. ഇനി ഒരു പാൻ കേക്ക് എടുത്തു അതിനു മുകളിൽ അൽപ്പം ക്രീം സ്‌പ്രെഡ്‌ ചെയ്യുക. ഇനി മറ്റൊരു പാൻ കേക്ക് കൊണ്ട് മൂടണം. ഇങ്ങിനെ എല്ലാം തന്നെ സെറ്റ് ആക്കി എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി “ഡോറ കേക്ക്” തയ്യാർ… !!

Thanath Ruchi

Similar Posts