കടല ദോശ കഴിട്ടിട്ടുണ്ടോ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം, രുചിയിലും ഗുണത്തിലും കേമൻ

വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു പുതിയ ടേസ്റ്റിൽ ഉള്ള ദോശയാണ് കടല ദോശ. ഇത് കഴിക്കാൻ നല്ല ടേസ്റ്റ് ആണ്. നല്ല തേങ്ങ ചട്ണിയുടെ കൂടെ അടിപൊളിയായി കഴിക്കാം. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് കടല ദോശ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ് കടലയും, അര കപ്പ് പച്ചരിയും കൂടി തലേ ദിവസം വെള്ളത്തിൽ കുതിരാൻ വേണ്ടി ഇടുക. കുറഞ്ഞത് എട്ടു മണിക്കൂർ എങ്കിലും കടല കുതിർന്നു കിട്ടേണ്ടി വരും. ഇനി രാവിലെ അതെടുത്തു അരച്ച് എടുക്കുക. അരക്കുമ്പോൾ ഒരു പച്ചമുളകും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും, ഒരു തണ്ട് കറിവേപ്പിലയും, പാകത്തിന് ഉപ്പും ചേർത്ത് വേണം അരച്ച് എടുക്കാൻ. ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ച് എടുക്കണം.

സാധാരണ ദോശ മാവിന്റെ പാകത്തിന് അരച്ച് എടുത്താൽ മതി. അരച്ച ശേഷം റസ്റ്റ്‌ ചെയ്യാൻ വയ്ക്കേണ്ട ആവശ്യം ഇല്ല. അപ്പോൾ തന്നെ ദോശ ചുട്ടു എടുക്കാം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു തവി മാവ് കോരി ഒഴിക്കുക. നന്നായി പരത്തി എടുക്കണം. ഇനി അൽപ്പം ഓയിലോ, നെയ്യോ മുകളിൽ തൂവുക. നന്നായി മൊരിഞ്ഞു കിട്ടിയാൽ വാങ്ങി വക്കണം. ഈ രീതിയിൽ എല്ലാ ദോശയും ചുട്ടു എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി “കടല ദോശ” തയ്യാർ… !!

Thanath Ruchi

Similar Posts