ഒരു വെറൈറ്റി ടേസ്റ്റിൽ ഇളനീർ ചിക്കൻ കറി കഴിച്ചു നോക്കിയിട്ടുണ്ടോ? ഒരിക്കലെങ്കിലും ട്രൈ ചെയ്യണം
ചിക്കൻ പല വെറൈറ്റിയിൽ നമ്മൾ തയ്യാറാക്കി എടുക്കാറുണ്ട്. അതിൽ ചിലർക്ക് എരിവുള്ള കറിയായിരിക്കും ഇഷ്ടം. അതുപോലെ തന്നെ മറ്റു ചിലർക്ക് നല്ല എരിവുള്ള കറിയായിരിക്കും ഇഷ്ടം. അങ്ങിനെ എരിവ് കുറവുള്ള ഒരു കറിയാണിത്. ഇതിൽ നമ്മൾ മുളക്പൊടി ചേർക്കുന്നില്ല. പകരം പച്ചമുളകും, കുരുമുളക്പൊടിയുമാണ് ചേർക്കുന്നത്. രണ്ടു ഇളനീർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഈ കറി റെഡി ആക്കി എടുക്കാം. അപ്പോൾ എങ്ങിനെ ആണിത് തയ്യാറാക്കി എടുക്കുന്നതെന്ന് നോക്കാം.
ആദ്യം രണ്ടു ഇളനീർ കഷണങ്ങൾ ആയി എടുക്കുക. ഇതിൽ നിന്നും അൽപ്പം എടുത്തു മാറ്റി വക്കണം. ബാക്കിയുള്ള ഇളനീരിന്റെ കഴമ്പും, ഒരു പിടി അണ്ടിപ്പരിപ്പ് കുതിർത്തതും അൽപ്പം ഇളനീർ വെള്ളവും കൂടി അരച്ച് എടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സവാള കൊത്തിയരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് രണ്ടു പച്ചമുളക് കീറിയത് ചേർത്ത് നന്നായി വഴറ്റുക. ഇനി അൽപ്പം കറിവേപ്പില കൂടി ചേർക്കണം. ഇനി അര സ്പൂൺ ഗരം മസാല ചേർക്കുക. ഇനി അര കിലോ ചിക്കൻ കഴുകി വൃത്തിയാക്കി ചേർക്കുക. അതിലേക്ക് പാകത്തിന് ഉപ്പും ഒന്നര സ്പൂൺ കുരുമുളക് പൊടിയും ചേർത്ത് നന്നായി വഴറ്റുക. അൽപ്പം നേരം അടച്ചു വച്ചു വേവിക്കുക.
ഇനി അതിലേക്ക് ഒരു കപ്പ് ഇളനീർ വെള്ളം ചേർത്ത് കൊടുക്കണം. ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. കറി നന്നായി കുറുകി വരണം. ഇനി അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ സമയത്ത് പാകത്തിന് ഉപ്പ് ചേർക്കുക. കറി നന്നായി തിളച്ചു വരാൻ തുടങ്ങിയാൽ അതിലേക്ക് അൽപ്പം കറിവേപ്പിലയും, മല്ലിയിലയും, നമ്മൾ നേരത്തെ മാറ്റി വച്ചിരിക്കുന്ന ഇളനീർ കഷണങ്ങളും കൂടി ചേർത്ത് വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി ഇളനീർ ചിക്കൻ കറി തയ്യാർ… !!
