വളരെ എളുപ്പത്തിൽ ബിസ്ക്കറ്റ് പുഡിങ് തയ്യാറാക്കി എടുക്കുന്നത് നോക്കാം

പുഡ്ഡിംഗ് എല്ലാവർക്കും പ്രിയപ്പെട്ട ഒരു സ്വീറ്റ് ഐറ്റം ആണ്.  പുഡിങ് ആവട്ടെ, എല്ലാവർക്കും ഇഷ്ടമാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി പുഡിങ് ആണ് ബിസ്ക്കറ്റ് പുഡിങ്. അപ്പോൾ ഇതെങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം നമുക്ക് ഷുഗർ സിറപ് റെഡി ആക്കി എടുക്കണം. ഒരു പാൻ ചൂടാക്കി അതിലേക്ക് അര കപ്പ് പഞ്ചസാരയും, കാൽ കപ്പ് വെള്ളവും ചേർത്ത് ചൂടാക്കുക. ചെറിയ തീയിൽ വേണം ചൂടാക്കി എടുക്കാൻ. പതുക്കെ ഇളക്കികൊണ്ടിരിക്കുക. തേൻ കളർ ആക്കുന്നത് വരെ ഇളക്കി കൊടുക്കണം. കരിഞ്ഞു പോകാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഇത് പുഡിങ് സെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് ചൂടോടെ തന്നെ ഒഴിക്കുക. പത്തു മാരിഗോൾഡ് ബിസ്ക്കറ്റ്, കാൽ കപ്പ് പഞ്ചസാര, രണ്ടു ഏലക്ക എന്നിവ മിക്സിയുടെ ജാറിൽ ഇട്ടു നന്നായി പൊടിച്ചു എടുക്കണം. ഇനി അരിച്ചു മാറ്റി വക്കണം.

ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിച്ചു നന്നായി ബീറ്റ് ചെയ്യുക. അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ബിസ്ക്കറ്റ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഒരു സ്പൂൺ നെയ്യ് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അതിലേക്ക് ഒരു കപ്പ് പാൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഈ മിക്സ്‌ നമ്മൾ ഷുഗർ സിറപ് ഒഴിച്ചതിനു മുകളിൽ ആയി ഒഴിച്ച് വക്കണം. നന്നായി ടാപ് ചെയ്യുക. ഇനി നമുക്കിത് ആവിയിൽ വേവിച്ചു എടുക്കണം. ഒരു ഇഡ്ഡലിപ്പാത്രം അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് തട്ട് വക്കണം. ആവശ്യത്തിന് അനുസരിച്ചു വെള്ളവും ഒഴിച്ച് കൊടുക്കണം. ഇനി പുഡിങ് പാത്രം ഇറക്കി വച്ചു കൊടുക്കണം. ഈ പാത്രം അടച്ചു വക്കണം. ആവി വെള്ളം വീഴാതെ ഇരിക്കുന്നതിന് വേണ്ടിയാണ്. ഇനി ഇഡ്ഡലി പാത്രം അടച്ചു അര മണിക്കൂർ വേവിച്ചു എടുക്കുക. പുറത്തേക്ക് എടുത്ത ശേഷം ചൂടാറിയ ശേഷം മാത്രം അടർത്തി എടുക്കുക. ഇനി ഇഷ്ടമുള്ള ഷേപ്പിൽ കട്ട്‌ ചെയ്തു കഴിക്കാം. തണുപ്പിച്ചു കഴിക്കാനും അടിപൊളിയാണ്. ഇപ്പോൾ നമ്മുടെ അടിപൊളി ബിസ്ക്കറ്റ് പുഡിങ് റെഡി… !!

Thanath Ruchi

Similar Posts