ഒരു കപ്പ് അവൽ ഉണ്ടോ…? സൂപ്പർ ടേസ്റ്റിൽ അവൽ കേസരി തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

റവ കൊണ്ടും, സേമിയ കൊണ്ടും വളരെ എളുപ്പത്തിൽ നമ്മൾ കേസരി തയ്യാറാക്കി എടുക്കാറുണ്ട്. അതുപോലെ വളരെ എളുപ്പമാണ് അവൽ കൊണ്ടും കേസരി തയ്യാറാക്കി എടുക്കാൻ. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് അവൽ കേസരി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം അര കപ്പ് ശർക്കരപ്പൊടി കാൽ കപ്പ് വെള്ളം ചേർത്ത് നന്നായി ഉരുക്കി എടുക്കുക. അതിനു ശേഷം അരിച്ചു വക്കണം. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർത്ത് രണ്ടു സ്പൂൺ അണ്ടിപരിപ്പും, രണ്ടു സ്പൂൺ മുന്തിരിയും ചേർത്ത് വറുത്തു കോരി വക്കണം. ഇനി അതെ പാനിലേക്ക് ഒരു കപ്പ്‌ വെളുത്ത അവൽ ചേർത്ത് വറുക്കുക. ( ചെറിയ തീയിൽ വറുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. )

ഇനി മറ്റൊരു പാനിൽ ഒരു കപ്പ്‌ പാലും, അര കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. തിളച്ചു വന്നാൽ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന അവൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അവൽ നന്നായി വെന്തു വരണം. അപ്പോഴേക്കും പാൽ നന്നായി വറ്റി വരും. ഈ സമയത്ത് ഉരുക്കി അരിച്ചു വച്ചിരിക്കുന്ന ശർക്കര പാനി ചേർത്ത് മിക്സ്‌ ചെയ്യുക. അതിലേക്ക് ഒരു സ്പൂൺ നെയ്യ് കൂടി ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കണം. ( ചെറിയ തീയിൽ വേണം ചെയ്യാൻ. )

ഇനി ശർക്കര പാനിയും നന്നായി വറ്റി വരുന്ന പാകം ആയാൽ അതിലേക്ക് ഒരു സ്പൂൺ കൂടി നെയ്യ് ചേർത്ത് ഇളക്കുക. കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കണം. ഇനി വറുത്തു കോരി വച്ചിരിക്കുന്ന അണ്ടിപരിപ്പും, മുന്തിരിയും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “അവൽ കേസരി” തയ്യാർ… !!

Thanath Ruchi

Similar Posts