അടിപൊളി ടേസ്റ്റിൽ വെറൈറ്റി ആപ്പിൾ പച്ചടി തയ്യാറാക്കി എടുക്കാം

ആപ്പിൾ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഒരു പച്ചടി റെഡി ആക്കി എടുക്കാം. സദ്യ ഉണ്ടാകുമ്പോൾ സ്ഥിരം വിഭവങ്ങൾ കഴിച്ചു മടുത്തെങ്കിൽ ഈ വിഭവം എന്തായാലും പരീക്ഷിച്ചു നോക്കേണ്ടതാണ്. ഇതിന്റെ ചെറിയ മധുരവും, ചെറിയ പുളിയും, എരിവും എല്ലാം ഭയങ്കര ടേസ്റ്റി ആണ്. അപ്പോൾ വളരെ എളുപ്പത്തിലും, വളരെ ടേസ്റ്റി ആയിട്ടും എങ്ങിനെ ആണ് ആപ്പിൾ പച്ചടി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു ആപ്പിൾ തൊലി കളഞ്ഞു വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം വളരെ ചെറുതായി കുനു കുനെ അരിഞ്ഞു എടുക്കണം. ഇനി ഇതൊരു ചട്ടിയിലേക്ക് മാറ്റി അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടി, പാകത്തിന് ഉപ്പ്, അര കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി വേവിക്കുക. ഇനി അര മുറി തേങ്ങ ചിരകിയത്, അര സ്പൂൺ ചെറിയ ജീരകം, അര സ്പൂൺ കടുക്, രണ്ടു പച്ചമുളക് എന്നിവ അൽപ്പം തൈര് ചേർത്ത് നന്നായി അരച്ച് എടുക്കണം.

ഇനി വെന്തുവന്ന കറിയിലേക്ക് അരപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി തിളക്കുന്നതിന് മുൻപ് തീ ഓഫ് ചെയ്യണം. അതിനു ശേഷം പുളിക്ക് അനുസരിച്ചു തൈര് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. പിന്നെ രണ്ടു വറ്റൽമുളക് പൊട്ടിച്ചതും, രണ്ടു തണ്ട് കറിവേപ്പിലയും കൂടി ചേർത്ത് കറിയിലേക്ക് ചേർക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി സ്വാദുള്ള ആപ്പിൾ പച്ചടി തയ്യാർ.

Thanath Ruchi

Similar Posts