ബ്രെഡ് ഉണ്ടോ? നല്ല ഒന്നാന്തരം ബ്രെഡ് കലത്തപ്പം തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ..!!
ബ്രെഡ് ഉണ്ടെങ്കിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി വിഭവമാണ് ബ്രെഡ് കലത്തപ്പം. ഇത് ഭയങ്കര സോഫ്റ്റും ആണ്. കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഈ ഐറ്റം ഇഷ്ടമാകും. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് കലത്തപ്പം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം മൂന്നു ശർക്കര അച്ച് എടുത്തു അര കപ്പ് വെള്ളം ചേർത്ത് നന്നായി ഉരുക്കി എടുക്കുക. ഇനി ഒരു കുക്കറിൽ ഒരു സ്പൂൺ നെയ്യും, ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി ചൂടാക്കുക. ഇനി അത് കുക്കറിന്റെ എല്ലാ ഭാഗത്തും ആക്കി എടുക്കണം. അതിലേക്ക് രണ്ടു സ്പൂൺ തേങ്ങാക്കൊത്തും, രണ്ടു സ്പൂൺ ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴന്നു വന്നാൽ അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഈ പാത്രത്തിലേക്ക് ഒരു മുട്ടയും, നമ്മൾ ഉരുക്കി വച്ചിരിക്കുന്ന ശർക്കര പാനിയും, കാൽ കപ്പ് വെള്ളവും കൂടി നന്നായി മിക്സ് ചെയ്യുക.
അതിലേക്ക് എട്ടു പീസ് ബ്രെഡ് ചെറിയ കഷണങ്ങൾ ആയി മുറിച്ചു ഇടണം. ബ്രെഡ് ആ വെള്ളത്തിൽ നന്നായി മുക്കി എടുത്തു കുക്കറിലേക്ക് വക്കണം. കുക്കറിന്റെ അടിയിൽ നന്നായി നിരത്തി വക്കണം. എല്ലാം ഈ രീതിയിൽ പരത്തി നിരത്തി വക്കണം. തേങ്ങാക്കൊത്ത് അവസാനം മുകളിൽ നിരത്തുക. ഇനി കുക്കർ മൂടി ഫ്ളയിം ഓൺ ചെയ്തു സ്റ്റോവിൽ വക്കണം. കുക്കറിന്റെ വെയിറ്റ് മാറ്റി വക്കണം. അത് ഇടേണ്ട ആവശ്യം ഇല്ല. ഇനി പതിനഞ്ചു മിനിറ്റ് ഏറ്റവും കുറഞ്ഞ ഫ്‌ളൈമിൽ വേവിക്കുക. വെന്തു വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക. ഇനി നന്നായി ചൂടാറിയ ശേഷം മാത്രം കുക്കറിൽ നിന്നും പുറത്തേക്ക് എടുക്കുക. അതിനു ശേഷം ഇഷ്ടമുള്ള രീതിയിൽ കട്ട് ചെയ്തു ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “ബ്രെഡ് കലത്തപ്പം” തയ്യാർ… !!
