ഒരു അടിപൊളി വെണ്ടയ്ക്ക ഉപ്പേരി തയ്യാറാക്കി എടുത്താലോ

വെണ്ടയ്ക്ക എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ്. സാമ്പാർ വച്ചാലും, ഉപ്പേരി, മസാലക്കറി എന്നിങ്ങനെ എന്തു വച്ചാലും അടിപൊളിയാണ്. പക്ഷെ വെണ്ടയ്ക്ക ഉപ്പേരി തയ്യാറാക്കി എടുക്കുമ്പോൾ എല്ലാവരുടെയും കപ്ലൈന്റ്റ് ആണ് വെണ്ടയ്ക്കയുടെ വഴുവഴുപ്പ്. വഴുവഴുപ്പില്ലാതെ വെണ്ടയ്ക്ക ഉപ്പേരി കിട്ടണമെന്നുണ്ടെങ്കിൽ ഈ രീതിയിൽ തന്നെ ഉണ്ടാക്കി നോക്കണം.

അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് വെണ്ടയ്ക്ക ഉപ്പേരി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അര കിലോ വെണ്ടയ്ക്ക വൃത്തിയായി കഴുകി വട്ടത്തിൽ മുറിച്ചു എടുക്കുക. അതിനുശേഷം പാത്രത്തിൽ നിരത്തി വക്കണം. ഒരു ഫാനിനു ചോട്ടിൽ വച്ചാൽ നല്ലതാണ്. വെള്ളമെല്ലാം നല്ലതുപോലെ ഡ്രൈ ആയി വരണം. ഇനി ഒരു പാനിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ കടുകും, കാൽ സ്പൂൺ ചെറിയ ജീരകം കൂടി ചേർത്ത് പൊട്ടിക്കുക. ഇനി നാലു പച്ചമുളക് ചെറുതായി അരിഞ്ഞതും, രണ്ടു സവാള നീളത്തിൽ അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് വഴറ്റുക. അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടിയും, അര സ്പൂൺ മുളക്പൊടിയും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. പൊടികളുടെ പച്ചമണം മാറിയ ശേഷം അതിലേക്ക് കഴുകി അരിഞ്ഞു വച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ഇനി ചെറിയ ചൂടിൽ ഇട്ടു നന്നായി വഴറ്റി വേവിച്ചു എടുക്കണം. നന്നായി ഡ്രൈ ആയി വന്നാൽ ഗ്യാസ് ഓഫ് ചെയ്യണം. ഇപ്പോൾ നമ്മുടെ അടിപൊളി “വെണ്ടയ്ക്ക ഉപ്പേരി” തയ്യാർ… !!

Thanath Ruchi

Similar Posts