നല്ല സൂപ്പർ ചിക്കൻ ഫ്രൈ ആർക്കാണ് ഇഷ്ടമല്ലാത്തത് അതും ഈ രീതിയിൽ തയ്യാറാക്കി എടുത്താൽ…!

ചിക്കൻ ഫ്രൈ എന്നു കേട്ടാൽ തന്നെ വായിലൂടെ കപ്പലോടിക്കാനുള്ള വെള്ളം ഉണ്ടാവും. അപ്പോൾ റെസ്റ്റോറന്റ് സ്റ്റൈലിൽ വീട്ടിൽ തന്നെ നമുക്ക് ചിക്കൻ ഫ്രൈ തയ്യാറാക്കി എടുത്താലോ… നമുക്ക് നോക്കാം അതെങ്ങിനെ ആണ് ചെയ്തു എടുക്കുന്നത് എന്ന്.

ആദ്യം അര കിലോ ചിക്കൻ വൃത്തിയായി പലതവണ കഴുകി എടുക്കുക. അതിലേക്ക് ഒരു സ്പൂൺ മുളക്പൊടി, അര സ്പൂൺ കാശ്മീരി മുളക്പൊടി, അര സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒന്നര സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, അര സ്പൂൺ ഗരം മസാല, അര സ്പൂൺ കുരുമുളക്പൊടി, കാൽ സ്പൂൺ ചെറിയ ജീരകം വറുത്തു പൊടിച്ചത്, രണ്ടു സ്പൂൺ കോൺ ഫ്ലോർ, ഒരു സ്പൂൺ അരിപ്പൊടി, അര മുറി നാരങ്ങ നീര്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം.

ഇനി ഒന്നോ രണ്ടോ മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വേണ്ടി മാറ്റി വക്കണം. ഫ്രിഡ്ജിൽ വച്ചാൽ കൂടുതൽ നല്ലതാണ്. മസാല നന്നായി ചിക്കനിലേക്ക് പിടിച്ചോളും. ഇനി ഒരു വലിയ കടായി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ആവശ്യത്തിന് ഉള്ള വെളിച്ചെണ്ണ അല്ലെങ്കിൽ ഓയിൽ ചേർത്ത് കൊടുക്കണം. എണ്ണ നല്ലതുപോലെ ചൂടായി വന്നാൽ അതിലേക്ക് പുരട്ടി വച്ചിരിക്കുന്ന ചിക്കൻ കുറേശ്ശേ ആയി ചേർത്ത് വറുത്തു കോരണം. ചെറിയ തീയിൽ ഇട്ടു വറുത്തു കോരാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇടുമ്പോൾ നല്ല ചൂടും, അതു കഴിഞ്ഞാൽ മീഡിയം ഫ്‌ളൈമും ആയിരിക്കണം.

ഇനി അൽപ്പം വെളുത്തുള്ളി തോൽ കളയാതെ എടുത്തു കഴുകിയ ശേഷം ചെറുതായി ചതക്കണം. അൽപ്പം പച്ചമുളക് നെടുകെ കീറി എടുക്കുക. അൽപ്പം കറിവേപ്പില കൂടി എടുത്തു വക്കണം. ഇനി വറുത്തു കോരാറായ സമയത്തു ഇവ കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കുക. ഈ സമയത്ത് ഒരു പ്രത്യേക മണം വരാനുണ്ട്. അപ്പോൾ നമ്മുടെ ചിക്കൻ വറുത്തു കോരി എടുക്കുക. ചൂടോടെ തന്നെ കഴിക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ഐറ്റം തയ്യാർ… !!!

Thanath Ruchi

Similar Posts