കുട്ടികൾക്കു ഇഷ്ടപെടുന്ന ഒന്നാന്തരം റാഗി ഐസ്ക്രീം എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങിനെ ആണെന്ന് നോക്കാം

ഐസ്ക്രീം എന്നു കേട്ടാൽ കുട്ടികൾക്കു പിന്നെ വേറൊന്നും നോട്ടമില്ല. ഐസ്ക്രീം തന്നെ വേണം.  ഈ പുറത്തു നിന്നും വാങ്ങുന്ന ഐസ്ക്രീം പല വിധത്തിൽ കുട്ടികൾക്ക് ദോഷം ചെയ്യും. അപ്പോൾ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുത്താലോ… ! അതും കുട്ടികൾക്ക് വളരെ നല്ലതായ റാഗി ഐസ്ക്രീം. അപ്പോൾ വളരെ പെട്ടെന്ന് എങ്ങിനെ ആണ് ഐസ്ക്രീം വീട്ടിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു സ്പൂൺ റാഗിപ്പൊടി എടുത്തു അൽപ്പം വെള്ളം ചേർത്ത് മിക്സ്‌ ചെയ്യുക. ഇനി ഒരു അരിപ്പയിൽ കൂടി നന്നായി അരിച്ചു എടുക്കുക. ഇനി ഒരു പാത്രത്തിൽ ഒരു പാക്കറ്റ് പാൽ തിളപ്പിക്കുക. ഇനി മൂന്നു വലിയ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കണം. പാൽ നന്നായി തിളച്ചു വന്നാൽ അതിലേക്ക് നമ്മൾ കലക്കി വച്ചിരിക്കുന്ന റാഗി മിക്സ്‌ ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക. ഇനി നന്നായി കുറുകി വരണം. ചെറിയ ചൂടിൽ ഇട്ടു കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കുക. കുറുകി വന്നാൽ ഗ്യാസ്  ഓഫ് ചെയ്യുക. ചൂടാറിയ ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ടു നന്നായി അരച്ച് എടുക്കുക. കട്ടകൾ ഉണ്ടെങ്കിൽ ഈ സമയത്തു മിക്സ്‌ ആയിക്കോളും. ഇനി മൂന്നു സ്പൂൺ മിൽക്ക് മെയ്ഡും, ഒരു സ്പൂൺ വാനില എസ്സെൻസും ചേർത്ത് നന്നായി അടിക്കണം.

ഇനി ഈ കൂട്ട് ഒരു അടച്ചുറപ്പ് ഉള്ള പാത്രത്തിൽ ആക്കി ഫ്രീസറിൽ വക്കണം. ഇനി രണ്ടു മണിക്കൂർ കഴിഞ്ഞ് ഇത് എടുത്തു ഒന്നുകൂടി നന്നായി മിക്സിയിൽ അരച്ച് വീണ്ടും ഫ്രീസറിൽ വക്കണം. ഇനി ഒരു രാത്രി മുഴുവൻ ഫ്രീസറിൽ വക്കണം. അപ്പോഴേക്കും നല്ലതുപോലെ സെറ്റ് ആയി വരും. ഇനി ഇഷ്ടംപോലെ എടുത്തു കുട്ടികൾക്ക് കൊടുക്കാലോ.. ! ഇപ്പോൾ നമ്മുടെ അടിപൊളി റാഗി ഐസ്ക്രീം റെഡി… !!

Thanath Ruchi

Similar Posts