അൽപ്പം കടല (കപ്പലണ്ടി) ഉണ്ടെങ്കിൽ നല്ല കടല മിട്ടായി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം

അതെ.. കുട്ടികൾക്കും, കുട്ടിത്തം വിട്ടു മാറാത്ത മുതിർന്നവർക്കും കടല മിട്ടായി ഒരുപാട് ഇഷ്ടമാണ്. അപ്പോൾ വീട്ടിൽ തന്നെ തയ്യാറാക്കാൻ പഠിച്ചാലോ.. അടിപൊളിയല്ലേ..! അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് കടലമിട്ടായി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഇരുന്നൂറ്റി അമ്പത് ഗ്രാം പച്ചക്കടല ( കപ്പലണ്ടി ) വറുത്തു എടുക്കുക. ചുവട് കട്ടിയുള്ള ഒരു പഴയ പാത്രത്തിൽ വേണം കടല വറുത്തു എടുക്കാൻ. ചെറിയ ചൂടിൽ ഇട്ടു വറുത്തു എടുക്കണം. ഇനി നന്നായി വറുത്തു എടുത്ത ശേഷം ചൂടാറാൻ വേണ്ടി മാറ്റി വക്കണം. ഇനി അതിന്റെ തൊലി നന്നായി കളഞ്ഞു എടുക്കുക. അതിനുശേഷം ഇവിടെ മിക്സിയുടെ ജാറിൽ ഇട്ടു ചെറുതായി ക്രഷ് ചെയ്യുക. തരുതരുപ്പായി വേണം പൊടിച്ചു എടുക്കാൻ. നല്ല പൊടിയായി പോകരുത്. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒന്നര കപ്പ് ശർക്കര ചീകിയതും, അൽപ്പം വെള്ളം കൂടി ചേർത്ത് നന്നായി ഉരുക്കി എടുക്കുക.

അതിനുശേഷം അരിച്ചു എടുക്കണം. ഇനി വീണ്ടും പാനിലേക്ക് ഒഴിച്ച് തിളപ്പിക്കുക. ഇനി ഒരു ഗ്ലാസിൽ അൽപ്പം വെള്ളം എടുത്തു അതിലേക്ക് ഒരു തുള്ളി ശർക്കര പനി ചേർക്കുക. നല്ലത് പോലെ ഉരുള ആക്കി എടുക്കാൻ പറ്റുന്നുണ്ടെങ്കിൽ അതാണ് പാകം. ഈ സമയത്ത് അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന കടല ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കണം. നന്നായി മിക്സ്‌ ചെയ്തു കൊണ്ടിരിക്കുക. പാനിൽ നിന്നും വിട്ടു വരുന്ന പാകം ആയാൽ ഫ്ളയിം ഓഫ് ചെയ്യുക. ഇനി ഒരു പരന്ന പാത്രത്തിൽ അൽപ്പം നെയ്യ് തടവി അതിലേക്ക് ഈ കൂട്ട് ചേർത്ത് നന്നായി പരത്തി എടുക്കുക. ഇനി ചൂടാറാൻ വേണ്ടി വക്കണം. ഈ സമയത്തു കട്ട്‌ ചെയ്യാൻ ഉള്ള ലൈൻ ഇട്ടു വക്കണം. ഇനി ചൂടാറിയാൽ എടുത്തു ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “കടല മിട്ടായി” തയ്യാർ… !!

Thanath Ruchi

Similar Posts