ഈസി തക്കാളിക്കറി തയ്യാറാക്കി എടുക്കാം അഞ്ചു മിനിറ്റ് കൊണ്ട്

ഈ തക്കാളിക്കറി തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്. നേരം കുറവുള്ളപ്പോൾ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഈസി കറിയാണിത്. ഇതിന്റെ പ്രത്യേകത എന്താണെന്നു വച്ചാൽ എന്തിന്റെ കൂടെയും ഈ കറി ഉപയോഗിക്കാൻ പറ്റും എന്നതാണ്. അതായത് ചോറിന്റെ കൂടെയും, ഇഡ്ഡലിയുടെ കൂടെയും, ദോശയുടെ കൂടെയും എല്ലാം ഈ കറി ഒരുപോലെ ഉപയോഗിക്കാം. അപ്പോൾ വളരെ എളുപ്പത്തിൽ തക്കാളിക്കറി എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം നന്നായി പഴുത്ത അഞ്ചു തക്കാളി ചെറുതായി മുറിച്ചു എടുക്കുക. ഇനി അത് ഒരു പാത്രത്തിലേക്ക് മാറ്റി അടുപ്പിൽ വച്ചു വേവിക്കുക. പുളി കുറവുണ്ടെങ്കിൽ ഒരു ചെറിയ കഷ്ണം ചേർത്ത് കൊടുക്കണം. ഇനി പാകത്തിന് ഉപ്പ് ചേർത്ത് ചെറിയ ചൂടിൽ വേവിക്കുക. വെള്ളം ചേർത്ത് കൊടുക്കേണ്ട ആവശ്യം ഇല്ല. അതുകൊണ്ട് അടച്ചു വച്ചു വേവിക്കുന്നതാണ് നല്ലത്. ഇനി അടപ്പു തുറന്ന് തക്കാളി കഷണങ്ങൾ ഒരു തവി കൊണ്ട് നന്നായി ഉടക്കുക. അതിലേക്ക് ഒരു സ്പൂൺ മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, അഞ്ചു നുള്ള് ഉലുവപ്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി രണ്ടു മിനിറ്റ് കൂടി അടച്ചു വച്ചു വേവിക്കുക. ഇനി ഗ്യാസ് ഓഫ് ചെയ്യാം.

ഇനി ഒരു പാനിൽ രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് അതിലേക്ക് ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി അര സ്പൂൺ ചെറിയ ജീരകവും, അര സ്പൂൺ ഉഴുന്നു പരിപ്പും, ആറു വെളുത്തുള്ളി ചതച്ചതും ചേർത്ത് നന്നായി വഴറ്റുക. ഇനി രണ്ടു വറ്റൽമുളക് പൊട്ടിച്ചതും, രണ്ടു തണ്ട് കറിവേപ്പിലയും കൂടി ചേർത്ത് മിക്സ്‌ ചെയ്യുക. അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന തക്കാളി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഒന്നുകൂടി ഡ്രൈ ആയ ശേഷം വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “ഈസി തക്കാളിക്കറി” റെഡി… !!!

Thanath Ruchi

Similar Posts