ഫലൂദയെ വെല്ലും അടിപൊളി സേമിയ കസ്റ്റർഡ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം
സേമിയ പായസത്തിനേക്കാൾ ടേസ്റ്റി ആണ് സേമിയ കസ്റ്റർഡിന്. കസ്റ്റർഡ് ടേസ്റ്റ് ആയതു കൊണ്ട് തന്നെ കുട്ടികൾക്ക് ഇത് ഒരുപാട് ഇഷ്ടമാകും. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് സേമിയ കസ്റ്റർഡ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. ഇനി ഒരു പിടി അണ്ടിപരിപ്പും, ഒരു പിടി ഉണക്കമുന്തിരിയും ചേർത്ത് നന്നായി വറുത്തു കോരുക. അതിനു ശേഷം നൂറു ഗ്രാം സേമിയ ചേർത്ത് നന്നായി വഴറ്റുക. ചെറിയ ചൂടിൽ വറുത്തു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാം ഒരേപോലെ വറുത്തു എടുത്താൽ വാങ്ങി വക്കണം. ഇനി ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു പാക്കറ്റ് പാലും, ഒരു കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. തിളച്ചു വന്നാൽ അതിൽനിന്നും രണ്ടു തവി പാൽ മാറ്റി വക്കണം. അതിലേക്ക് ഒരു സ്പൂൺ കസ്റ്റർഡ് പൗഡർ ചേർത്ത് കട്ടയില്ലാതെ മിക്സ് ചെയ്തു വക്കണം.
ഇനി തിളച്ചു കൊണ്ടിരിക്കുന്ന പാലിലേക്ക് വറുത്തു വച്ചിരിക്കുന്ന സേമിയ ചേർത്ത് വേവിക്കുക. ചെറിയ ചൂടിൽ തിളപ്പിച്ച് എടുക്കണം. ഇനി അതിലേക്ക് പാകത്തിന് പഞ്ചസാര ചേർക്കുക. ഇനി നമ്മൾ മിക്സ് ചെയ്തു മാറ്റി വച്ചിരിക്കുന്ന കസ്റ്റർഡ് പൗഡർ പാലിലേക്ക് ചേർത്ത് കൊടുക്കണം. ഇനി നന്നായി മിക്സ് ചെയ്തു അടച്ചു വച്ചു തിളപ്പിക്കുക. രണ്ടു മിനിറ്റ് തിളപ്പിച്ചാൽ നന്നായി കുറുകി വരും. ഈ സമയത്ത് നെയ്യിൽ വറുത്തു കോരി വച്ചിരിക്കുന്ന അണ്ടിപരിപ്പും, മുന്തിരിയും ചേർത്ത് വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി സേമിയ കസ്റ്റർഡ് റെഡി… !! ഇത് ചൂടോടെയും, ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചും ഉപയോഗിക്കാം. എല്ലാവർക്കും ഇഷ്ടമാകും എന്നുള്ള കാര്യം തീർച്ച.!
