|

ബിസ്ക്കറ്റ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാന്തരം കേക്ക്

വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കേക്ക് റെസിപ്പി ആണിത്. എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്നത് കൊണ്ട് ഇതിന്റെ ടേസ്റ്റിന് ഒരു കുറവും ഇല്ലാട്ടോ.. ! നമ്മൾ പല ഫ്‌ളവേറിൽ ഉള്ള ബിസ്ക്കറ്റ് ഉപയോഗിച്ച് ആണ് ഈ കേക്ക് തയ്യാറാക്കി എടുക്കുന്നത്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ബിസ്ക്കറ്റ് കേക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പാക്കറ്റ് പാർലെ ജി ബിസ്ക്കറ്റ്, ഒരു പാക്കറ്റ് ഓറിയോ, ഒരു പാക്കറ്റ് ബോർബൺ എന്നിവ ഒരു മിക്സിയുടെ ജാറിൽ ഇട്ടു നന്നായി പൊടിച്ചു എടുക്കുക. അതിലേക്ക് ഒരു കപ്പ് പാൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. കട്ടയില്ലാതെ മിക്സ്‌ ചെയ്തു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി അതിലേക്ക് ഒരു പാക്കറ്റ് ഇനോ കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. മധുരം ആവശ്യത്തിന് ചേർക്കണം. നമ്മുടെ ബാറ്റർ ഒരുപാട് ലൂസ് ആകാനും പാടില്ല, അതുപോലെ ഒരുപാട് കട്ടയായി പോകാനും പാടില്ല.

ഇനി ഒരു കേക്ക് ട്രേ എടുത്തു അതിൽ ബട്ടർ പേപ്പർ വക്കുക. അൽപ്പം ബട്ടർ തടവിയ ശേഷം ബാറ്റർ ഒഴിക്കുക. ഇനി നന്നായി ടാപ് ചെയ്യണം. ഒരു ഇഡ്ഡലിപ്പാത്രം അഞ്ചു മിനിറ്റ് ചൂടാക്കുക. അതിലേക്ക് ഒരു റിങ് ഇറക്കി വച്ചശേഷം ബാറ്റർ ഒഴിച്ച പാത്രം ഇറക്കി വച്ചു അടച്ചു വച്ചു വേവിച്ചു എടുക്കുക. ഏകദേശം നാല്പത്, നാൽപത്തിയഞ്ചു മിനിറ്റ് വേവിക്കുക. ഏറ്റവും കുറഞ്ഞ ചൂടിൽ വേണം വേവിച്ചു എടുക്കാൻ. ഇനി നല്ലത് പോലെ ചൂടാറിയ ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഒരു പാക്കറ്റ് ഡയറി മിൽക്ക് ചോക്ലേറ്റ് മേൽറ്റ് ചെയ്തു കേക്കിന്‌ മുകളിൽ ഡെക്കറേഷൻ ചെയ്യാം. ഇപ്പോൾ നമ്മുടെ അടിപൊളി “ബിസ്ക്കറ്റ് കേക്ക്” റെഡി… !!

Thanath Ruchi

Similar Posts